ന്യൂഡല്‍ഹി:ട്വിറ്റര്‍ സിഇഒ സ്ഥാനം താന്‍ ഒഴിയണമോ എന്ന ചോദ്യമുന്നയിച്ച് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കഴിഞ്ഞ ദിവസം മൈക്രോ ബ്ലോഗിങ് സൈറ്റില്‍ ഒരു പോളിങ് നടത്തിയിരുന്നു. ട്വിറ്റര്‍ ഉപയോക്താക്കളോട് ചോദിച്ച ചോദ്യത്തിന് മറുപടിയുമായി നിരവധി പേര്‍ രംഗത്തെത്തി. തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ 57 ശതമാനം പേര്‍ മസ്‌ക് തന്‍റെ സ്ഥാനം ഒഴിയണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 43 ശതമാനം ആളുകളാണ് സിഇഒ ആയി മസ്‌ക് തുടരണമെന്ന അഭിപ്രായം ഉന്നയിച്ചത്.
ETV Bharat / science-and-technology
മസ്‌ക് സ്ഥാനം ഒഴിയണമെന്ന് പോളിങ്ങില്‍ ഭൂരിപക്ഷം, പിന്നാലെ തീരുമാനത്തില്‍ നിന്ന് 'യു ടേണ്‍' എടുത്ത് ട്വിറ്റര്‍ സിഇഒ
ട്വിറ്റര്‍ സിഇഒ സ്ഥാനം താന്‍ ഒഴിയണമോ എന്ന ചോദ്യമുന്നയിച്ചാണ് ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പോളിങ് നടത്തിയത്. പോളിങ്ങില്‍ പങ്കെടുത്ത 57 ശതമാനം പേരും മസ്‌ക് സ്ഥാനം ഒഴിയണമെന്ന അഭിപ്രായക്കാരായിരുന്നു.
പോളിങ്ങിലെ ഫലം എന്ത് തന്നെ ആണെങ്കിലും അത് അനുസരിക്കുമെന്നായിരുന്നു മസ്‌ക് അറിയിച്ചിരുന്നത്. എന്നാല്‍ ഫലം വന്നിട്ടും മസ്‌ക് ട്വിറ്റര്‍ സ്ഥാനം ഒഴിഞ്ഞിട്ടില്ല. മുന്നോട്ട് പോകുമ്പോള്‍, വലിയ നയപരമായ മാറ്റങ്ങള്‍ക്കായി ഒരു വോട്ടെടുപ്പ് ഉണ്ടാകുമെന്നും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഇതിന് മുമ്പും അദ്ദേഹം ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം ഇനി മുതല്‍ ട്വിറ്ററില്‍ ബ്ലൂ ടിക്കുള്ള ഉപയോക്താക്കള്‍ക്ക് മാത്രം പോളിങ്ങുകളില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരമൊരുക്കണമെന്ന് ഒരു യൂസര്‍ മസ്‌കിന്‍റെ ട്വീറ്റിന് താഴെ ചോദിച്ചിരുന്നു. ഇത് നല്ല ആശയമാണെന്നും ആ മാറ്റം വരുത്താന്‍ ശ്രമിക്കുമെന്നായിരുന്നു മസ്‌കിന്‍റെ മറുപടി. എന്നാല്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയാല്‍ അത് പക്ഷപാതപരമായിരിക്കും എന്നുള്ള വിമര്‍ശനങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്നിരുന്നു.