വാഷിങ്ടണ്‍: ജനങ്ങള്‍ക്കിടയില്‍ ട്വിറ്റര്‍ ഉപയോഗം കുറഞ്ഞ് വരികയാണെന്ന് ടെസ്‌ലയുടെ സിഇഒ ഇലോണ്‍ മസ്‌ക്. തന്‍റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് മസ്‌കിന്‍റെ അവകാശവാദം. ട്വിറ്ററിനെതിരായ പോരാട്ടം കോടതിയില്‍ നടക്കവെയാണ് ഇലോണ്‍ മസ്കിന്‍റെ പുതിയ ട്വീറ്റ്.
ട്വിറ്ററിന്‍റെ ഉപയോഗം ബോധപൂര്‍വം കുറയ്ക്കുകയാണെന്ന് ഇലോണ്‍ മസ്കിന്‍റെ പോസ്റ്റിനെ പരിഹസിച്ചുകൊണ്ട് ഉപയോക്താവ് പറഞ്ഞു. 44 ബില്യൺ യുഎസ് ഡോളര്‍ ഇടപാടില്‍ നിന്നും പിന്മാറാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് മൈക്രോബ്ലോഗിങ് സൈറ്റ് മസ്‌കിനെതിരെ കേസ് ഫയൽ ചെയ്‌തിരുന്നു. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ട്വിറ്റർ പ്രമേയം ഫയൽ ചെയ്യുകയും സെപ്റ്റംബറിൽ നാല് ദിവസത്തെ വിചാരണ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. എന്നാല്‍ മസ്‌കിന്റെ അഭിഭാഷകര്‍ പ്രമേയത്തെ എതിർത്തു.