ഹൈദരാബാദ്: കൊവിഡ്-19 സൃഷ്‌ടിച്ച പ്രത്യാഘാതത്തിന്‍റ ഫലമായി മനുഷ്യരില്‍ മലേറിയ നിയന്ത്രിക്കുവാനുള്ള പ്രതിരോധ ശേഷി നഷ്‌ടമായതായി റിപ്പോര്‍ട്ട്. കൊവിഡിന് ശേഷമുള്ള രണ്ട് വര്‍ഷത്തില്‍ 63,000ത്തിലധികം മരണങ്ങളും 13 ദശലക്ഷത്തിലധികം ആളുകള്‍ക്ക് രോഗവും ബാധിച്ചിരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ പ്രസിദ്ധീകരിച്ച പതിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020ഓടെ പാരാസൈറ്റിക്ക് രോഗത്തിന്‍റെ എണ്ണത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചിരുന്നു. എന്നാല്‍, 2021ല്‍ രോഗം സാവധാനം വ്യാപിക്കുവാന്‍ ആരംഭിച്ചുവെന്ന് യുഎന്‍ ആരോഗ്യ ഏജന്‍സി പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തിലെ ലോകത്തിലെ 95 ശതമാനമുള്ള മലേറിയ കേസുകളില്‍ രോഗം ബാധിച്ച 247 ദശലക്ഷം ആളുകളും രോഗത്തെ തുടര്‍ന്നുണ്ടായ 6,19,000 മരണങ്ങളും ആഫ്രിക്കയിലാണ്.
'കൊവിഡിന് മുമ്പ് ഞങ്ങള്‍ സ്ഥിതി മെച്ചപ്പെടുത്തികൊണ്ട് വരികയായിരുന്നു. എന്നാല്‍, അതിന് ശേഷം ആരോഗ്യ മേഖല കൂടുതല്‍ വഷളാകുവാന്‍ ആരംഭിച്ചുവെന്ന്' ലോകാരോഗ്യ സംഘടനയുടെ സീനിയര്‍ ഉദ്യോഗസ്ഥന്‍ അബ്‌ഡിസലാന്‍ നൂര്‍ പറഞ്ഞു.
എന്താണ് മലേറിയ, ലക്ഷണങ്ങള്‍ :ഏകകോശ ജീവികൾ ഉൾക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തിൽ, പ്ലാസ്‌മോഡിയം ജനുസ്സിൽ പെട്ട കൊതുകുകളാണ് ഈ രോഗമുണ്ടാക്കുന്നത്. ഇവ റെഡ് ബ്ലഡ് സെല്ലുകളില്‍ ഗുണീഭവിയ്ക്കുമ്പോഴാണ് മലമ്പനി ലക്ഷണങ്ങൾ പ്രകടമാകുന്നത്. അനോഫിലസ് ജെനുസ്സിൽ പെടുന്ന ചില ഇനം പെൺകൊതുകുകളാണ് പ്രധാനമായും രോഗം പരത്തുന്നത്.
രോഗബാധയുണ്ടായി 8–25 ദിവസങ്ങൾക്കു ശേഷമാണ് രോഗലക്ഷണങ്ങൾ സാധാരണഗതിയിൽ കാണപ്പെട്ടുതുടങ്ങുന്നത്. രോഗപ്രതിരോധത്തിനായി ആന്‍റിമലേറിയൽ മരുന്നുകൾ കഴിക്കുന്നവരിൽ രോഗലക്ഷണങ്ങൾ താമസിച്ചു കാണപ്പെട്ടേയ്ക്കാം. തലവേദന, പനി, വിറയൽ, സന്ധിവേദന, ഛർദ്ദി, ഹീമോലിറ്റിക് അനീമിയ, മഞ്ഞപ്പിത്തം, ഹീമോഗ്ലോബിന്യൂറിയ, റെറ്റിനയ്ക്ക് തകരാറുസംഭവിക്കുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
വാക്‌സിന് അംഗീകാരം: മലേറിയയ്‌ക്ക് വേണ്ടിയുള്ള ലോകത്തിലെ ആദ്യ ആംഗീകൃത വാക്‌സിന്‍ പുറത്തിറക്കുന്നത് വഴി കുട്ടികള്‍ക്ക് മതിയായ പ്രതിരോധ കുത്തിവയ്‌പ് നല്‍കിയാല്‍ രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം കുറയ്‌ക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നൂര്‍ അറിയിച്ചു. 20ലധികം രാജ്യങ്ങളാണ് വാക്‌സിനായി അപേക്ഷിച്ചിട്ടുള്ളത്. നാല് ഡോസുകള്‍ ഇതിനാവശ്യമാണെന്നു 30 ശതമാനം മാത്രമെ ഫലപ്രദമാകുകയുള്ളുവെന്നും നൂര്‍ വ്യക്തമാക്കി.
ബെഡ് നെറ്റുകള്‍ ഉപയോഗിക്കുന്നത് കൊതുക് ശല്യത്തെ ചെറുക്കുവാന്‍ ഉത്തമമാണ്. ചില രാജ്യങ്ങളില്‍ ബെഡ് നെറ്റുകള്‍ ദാതാക്കള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. പകുതിയിലേറെ നെറ്റുകള്‍ നൈജീരിയയിലും 42 ശതമാനം നെറ്റുകള്‍ കോങ്ഗോയിലും വിതരണം ചെയ്‌തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പുതിയ ഇനത്തില്‍പ്പെട്ട കൊതുകുകളുടെ വ്യാപനം: പുതിയ ഇനത്തില്‍പ്പെട്ട കൊതുകുകള്‍ വിവിധ നഗരങ്ങളില്‍ വ്യാപിക്കുന്നതിനെതിരെ അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പെരുകുന്ന കൊതുകുകള്‍ക്കെതിരെ കീടനാശിനികള്‍ പ്രയോഗിച്ചാലും ഫലപ്രദമാകില്ല. അതിനാല്‍ തന്നെ മലേറിയയ്‌ക്കെതിരെ പൊരുതാന്‍ വര്‍ഷങ്ങള്‍ സമയമെടുക്കുന്നു.
പുതിയതായി കണ്ടെത്തിയ ഇനങ്ങള്‍ ലോകത്താകെ ഇതുവരെ ഭീതി പടര്‍ത്തിയിട്ടല്ല. എന്നാല്‍, ആഫ്രിക്കയില്‍ അടുത്തിടെയുണ്ടായ വര്‍ധനവിന് കാരണം ഇവയാണെന്ന് സംശയിക്കപ്പെടുന്നു. മലേറിയ കണ്ടെത്തുവാനും ഇല്ലാതാക്കുവാനും പുതിയ ഉപകരണങ്ങളും തന്ത്രങ്ങളും ഉണ്ട്. എന്നാല്‍, ഇവയ്‌ക്കെല്ലാമുള്ള തുക താങ്ങാനാവുന്നതല്ലെന്ന് ലണ്ടണ്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍&ട്രോപ്പിക്കല്‍ മെഡിസിനിലെ പ്രൊഫസര്‍ ഡേവിഡ് സ്‌ക്കെല്ലന്‍ബെര്‍ഗ് പറയുന്നു.
നേരായ വഴിയില്‍ മലേറിയയോട് പൊരുതുവാന്‍ ലോകാരോഗ്യ സംഘടന കണക്കാക്കിയ തുക 3.5 ബില്ല്യണ്‍ ഡോളറാണ്. മറ്റ് മാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിനെക്കാള്‍ കുറവാണ് ഈ തുകയെന്നും കണ്ടെത്തി.