കേരളം

kerala

ETV Bharat / science-and-technology

യു.ബി.എസ് സുരക്ഷയിൽ യമഹ സ്കൂട്ടറുകൾ

കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ സുരക്ഷാ ചട്ടപ്രകാരമാണ് വിവിധ മോഡല്‍ സ്കൂട്ടറുകളില്‍ യു.ബി.എസ് (യുണിഫൈഡ് ബ്രേക്കിംഗ് സിസ്റ്റം) ഉള്‍പ്പെടുത്തിയത്.

സൈനസ് ആല്‍ഫ

By

Published : Feb 9, 2019, 2:04 AM IST

Updated : Feb 16, 2021, 7:51 PM IST

ഫസീനോ, സൈനസ് റെയ് Z, സൈനസ് റെയ് ZR, സൈനസ് റെയ് ZR സ്ട്രീറ്റ് റാലി, സൈനസ് ആല്‍ഫ എന്നീ മോഡലുകളിലാണ് യമഹ യു.ബി.എസ് സംവിധാനം ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫസീനോ

'കോള്‍ ഓഫ് ദി ബ്ലൂ' ക്യാമ്പയിനുമായിട്ടാണ് യു.ബി.എസ് സംവിധാനമുള്ള ഈ സ്‌കൂട്ടറുകളെ യമഹ വിപണിയില്‍ എത്തിക്കുക. പുതിയ സംവിധാനം ഉള്‍പ്പെടുത്തിയതല്ലാതെ മറ്റു മാറ്റങ്ങളൊന്നും സ്കൂട്ടറുകളില്‍ വരുത്തിയിട്ടില്ല.

സൈനസ് റെയ് Z

റെയ് ZR, ആല്‍ഫ മോഡലുകളില്‍ ഡിസ്‌ക്ക് ബ്രേക്ക് ഓപ്ഷന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസ്‌ക്ക് ബ്രേക്കില്ലാത്ത യു.ബി.എസ് മോഡലുകൾക്ക് 400 രൂപയും ഡിസ്‌ക്ക് ബ്രേക്കുള്ള യു.ബി.എസ് മോഡലുകൾക്ക് 600 രൂപയും കൂടും.

Last Updated : Feb 16, 2021, 7:51 PM IST

ABOUT THE AUTHOR

...view details