കേരളം

kerala

ETV Bharat / science-and-technology

kia carens: നിരത്തില്‍ താരമാകാൻ കിയ കാരന്‍സ് എത്തുന്നു, ഉല്‍പ്പാദനം കൂട്ടാന്‍ കമ്പനി - കിയ കാരന്‍സിന്‍ പ്രത്യേകതകള്‍

സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നിവക്ക് പിന്നാലെയാണ് പുതിയ വാഹനം ഇന്ത്യന്‍ വിപണയില്‍ കമ്പനി അവതരിപ്പിച്ചത്. 1.5 പെട്രോൾ, 1.4 ലിറ്റർ പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകളോട് കൂടിയ വാഹനങ്ങളാണ് പുറത്ത് എത്തിക്കുന്നത്.

Kia cars launch  Kia Carens Price  കിയ കാരന്‍സിന്‍റെ വില  കിയ കാരന്‍സിന്‍ പ്രത്യേകതകള്‍  പുറത്തിറങ്ങുന്ന പുതിയ കാര്‍
അരങ്ങു വാഴാന്‍ കിയ കാരന്‍സ് എത്തുന്നു, ഉല്‍പ്പാദനം കൂട്ടാന്‍ കമ്പനി

By

Published : Feb 15, 2022, 5:45 PM IST

ന്യൂഡല്‍ഹി: വാഹന നിര്‍മാതാക്കളായ കിയയുടെ നാലാമാത്തെ വാഹനമായ കാരന്‍സ് പുറത്തിറക്കി. ആറ്- ഏഴ് സീറ്റുകളോടു കൂടിയ വാഹനത്തിന് 8.99 ലക്ഷം മുതല്‍ 16.99 ലക്ഷം വരെയാണ് എക്സ് ഷോറൂം വില. റാഷണല്‍ വെഹിക്കിള്‍ (ആര്‍.വി) ഗണത്തില്‍ പെടുന്ന വാഹനമാണ് പുതിയ കാരന്‍സ്.

മാരുതി സുസുക്കി എക്‌സ്‌ എല്‍ 6, ഹ്യുണ്ടായ് അൽകാസർ, മഹീന്ദ്ര എക്‌സ്‌ യു വി 700, ടാറ്റ സഫാരി എന്നിവയോട് മത്സരിക്കാന്‍ പാകത്തിനാണ് വാഹനം നിര്‍മിച്ചിരിക്കുന്നത്.

അരങ്ങു വാഴാന്‍ കിയ കാരന്‍സ് എത്തുന്നു, ഉല്‍പ്പാദനം കൂട്ടാന്‍ കമ്പനി

സെൽറ്റോസ്, സോനെറ്റ്, കാർണിവൽ എന്നിവക്ക് പിന്നാലെയാണ് പുതിയ വാഹനം ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചത്. 6 എംറ്റി, 7ഡിസിറ്റി, അല്ലെങ്കിൽ 6 എറ്റി എന്നിങ്ങനെ മൂന്ന് ട്രാൻസ്‌മിഷനുകളുള്ള 1.5 പെട്രോൾ, 1.4 ലിറ്റർ പെട്രോൾ, 1.5 ഡീസൽ എഞ്ചിനുകളോട് കൂടിയ വാഹനമാണിത്.

Also Read: ടെസ്‌ലക്ക് മൂക്കു കയറിടാൻ കേന്ദ്രം; കാര്‍ വില്‍ക്കണോ, എങ്കില്‍ ഇന്ത്യയില്‍ നിര്‍മിക്കണം

ഫ്ലെക്സിബിൾ സീറ്റിംഗ് ഓപ്ഷനുകളും സ്ലൈഡിംഗ് ടൈപ്പ് സീറ്റ് അണ്ടർ ട്രേ, വലിക്കാവുന്ന സീറ്റ് ബാക്ക് ടേബിൾ, റിയർ ഡോർ സ്പോട്ട് ലാമ്പ്, മൂന്നാം നിരയിലെ ഗാഡ്‌ജെറ്റ് ഹോൾഡർ തുടങ്ങിയ ഫീച്ചറുകളും കാരെൻസിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (വിഎസ്എം), ഹിൽ അസിസ്റ്റ് കൺട്രോൾ (എച്ച്എസി), ഡൗൺഹിൽ ബ്രേക്ക് കൺട്രോൾ (ഡിബിസി), ഓൾ-വീൽ ഡിസ്‌ക് ബ്രേക്കുകൾ എന്നിവ സുരക്ഷ സവിശേഷതകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വില 8.99 ലക്ഷം മുതൽ

വാഹനത്തിന്‍റെ പെട്രോൾ പതിപ്പിന് 8.99 ലക്ഷം മുതൽ 16.99 ലക്ഷം രൂപ വരെയും, ഡീസൽ പതിപ്പുകൾക്ക് 10.99 ലക്ഷം മുതൽ 16.99 ലക്ഷം വരെയുമാണ് വില. മികച്ച നിലവാരത്തിലുള്ള വാഹനങ്ങള്‍ ആസ്വദിക്കാന്‍ കിയയിലൂടെ കഴിയുമെന്ന് കമ്പനിയുടെ ഇന്ത്യന്‍ എം.ഡിയും സിഇഒയുമായ തേ ജിന്‍ പാര്‍ക്ക് പറഞ്ഞു. 19,089 ബുക്കിങ്ങുകള്‍ ഇതിനകം വാഹനത്തിന് ലഭിച്ചു കഴിഞ്ഞു.

അതിനാല്‍ തന്നെ നിലവിലുള്ള രണ്ട് ഷിഫ്റ്റുകള്‍ക്ക് പകരം ആന്ധ്രയിലെ തങ്ങളുടെ നിര്‍മാണ പ്ലാന്‍റില്‍ ഒരു ഷിഫ്റ്റ് കൂടി തുടങ്ങും. മാര്‍ച്ചോട് കൂടി നിര്‍മാണം വേഗത്തിലാക്കാനാണ് തീരുമാനം. 2022ല്‍ മൂന്ന് ലക്ഷം കാറുകള്‍ ഉല്‍പാദിപ്പിക്കാനുള്ള പദ്ധതികളാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ മാര്‍ക്കറ്റിംഗ് ഹെഡ് ഹര്‍ദീപ് സിംഗ് ബാറര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details