കേരളം

kerala

ETV Bharat / science-and-technology

കാറുകൾ വിലക്കുറവിൽ വാങ്ങാം ; ജൂലൈയില്‍ ഓഫറുകളുമായി മാരുതി - മാരുതിയുടെ ഓഫറുകൾ

ജൂലൈ 31 വരെയാണ് ഓഫറുകൾ ലഭ്യമാവുക.

maruti suzuki  alto  wagonr  swift  brezza  മാരുതിയുടെ ഓഫറുകൾ  maruti suzuki car price
കാറുകൾ വിലക്കുറവിൽ വാങ്ങാം; ജൂലൈ മാസം മാരുതിയുടെ ഓഫറുകൾ

By

Published : Jul 7, 2021, 5:35 PM IST

വില വർധനവ് പ്രഖ്യാപിച്ചതിന് പിന്നാലെ കാറുകൾക്ക് ഓഫറുകൾ നൽകി മാരുതി സുസുക്കി. ജൂലൈ 31 വരെയാണ് ഓഫറുകളുടെ കാലാവധി. എർട്ടിഗ, സിയാസ്, എസ്-ക്രോസ്, ബലേനോ എന്നീ വാഹനങ്ങൾ ഒഴികെ ബാക്കി എല്ലാ മോഡലിനും ഓഫറുകൾ ലഭിക്കും. ക്യാഷ് ഡിസ്കൗണ്ട്, കോർപറേറ്റ് ഡിസ്കൗണ്ട്, എക്‌സ്ചേഞ്ച് ബോണസ് തുടങ്ങിയ വിഭാഗങ്ങളായാണ് ആനുകൂല്യങ്ങള്‍.

വിവിധ മോഡലുകളുടെ ഓഫറുകൾ അറിയാം

സ്വിഫ്റ്റ്

എക്‌സ്ചേഞ്ച് ബോണസ് ഇനത്തിൽ 20,000 രൂപവരെയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 4,000 രൂപയുമാണ് മാരുതി സുസുക്കി സ്വിഫ്റ്റിന് ലഭിക്കുക. ഇസഡ്എക്‌സ്ഐ, ഇസഡ്എക്‌സ്ഐ പ്ലസ്(15,000 രൂപ) എൽഎക്സ് ഐ(10,000), വിഎക്സ് ഐ(30,000) രൂപ എന്നിങ്ങനെയാണ് വിവിധ വേരിയന്‍റുകൾക്ക് ലഭിക്കുന്ന ക്യാഷ് ഡിസ്കൗണ്ട്.

സ്വിഫ്റ്റ് ഡിസയർ

ഡിസയറിന് 13,000 രൂപ വരെ ക്യാഷ് ബാക്കും 20,000 രൂപവരെ എക്‌സ്ചേഞ്ച് ഓഫറായും ലഭിക്കും. 5,000 രൂപയുടെ പ്രത്യേക ഇൻസ്റ്റിറ്റ്യൂഷണൽ ഓഫറും ഡിസയറിന് ലഭിക്കും.

ഈക്കോ

ഈക്കോയ്‌ക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. 3,000 രൂപയുടെ കിഴിവ് കോർപ്പറേറ്റ് ഡിസ്കൗണ്ട് ഇനത്തിലും ലഭ്യമാണ്.

സെലെറിയോ

സെലെറിയോ, സെലെറിയോ എക്സ് മോഡലുകൾക്ക് 15,000 രൂപ എക്സ്ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ലഭിക്കും.

എസ്-പ്രസ്സോ

എസ്-പ്രസ്സോ പെട്രോൾ മോഡലിന് 25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും സിഎൻജി മോഡലിന് 10,000 രൂപ ഇളവും ലഭിക്കും. കൂടാതെ എക്‌സ്‌ചേഞ്ച് ബോണസായി 15,000 രൂപയും കോർപ്പറേറ്റ് ഡിസ്കൗണ്ടായി 3,000 രൂപയും കിഴിവുണ്ട്.

വിറ്റാര ബ്രെസ

വിറ്റാര ബ്രെസയ്‌ക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപയിടെ ക്യാഷ് ഡിസ്കൗണ്ടും ലഭ്യമാണ്. കോർപ്പറേറ്റ് ഡിസ്കൗണ്ടിനത്തിൽ 4,000 രൂപയുടെ കിഴിവും ഉണ്ട്.

വാഗൺ-ആർ

വാ​ഗൺ-ആർ പെട്രോൾ മോഡലിന് ക്യാഷ് ഡിസ്കൗണ്ട് ഇനത്തിൽ 15,000 രൂപയും സിഎൻജി മോഡലിന് 5,000 രൂപയും ലഭിക്കും. കോർപ്പറേറ്റ് ഡിസ്കൗണ്ടായി 15,000 രൂപയും എക്സ്ചേഞ്ച് ബോണസായി 3,000 രൂപയും കിഴിവുണ്ട്.

ആൾട്ടോ

15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും 3,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടുമാണ് ആൾട്ടോയ്‌ക്ക് ലഭിക്കുക. പെട്രോൾ മോഡലിന് 25,000 രൂപയും സിഎൻജി മോഡലിന് 10,000 രൂപയും ഇളവ് ലഭിക്കും.

Also Read: ആൻഡ്രോയിഡ് ടിവി സീരീസ് പുറത്തിറക്കി പാനസോണിക്

ABOUT THE AUTHOR

...view details