ബീജിങ്ങ്: ഇലട്രിക് കാർ നിർമിക്കാൻ പദ്ധിതിയിട്ട് ചൈനീസ് ടെക്ക് ഭീമൻ വാവെയ്. ഈ വർഷം അവസാനത്തോടെ കമ്പനി ഇ-കാറുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാവെയ് ഇലട്രിക് വാഹന നിർമാണത്തിലേക്ക് ശ്രദ്ധ തിരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കമ്പനിയുടെ കണ്‍സ്യൂമർ ബിസിനസ് തലവൻ റിച്ചാർഡ് യുനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ETV Bharat / science-and-technology
ഇലട്രിക് കാർ നിർമിക്കാൻ പദ്ധതിയുമായി ചൈനീസ് കമ്പനി വാവെയ്
ചൈനീസ് പൊതുമേഖല സ്ഥാപനമായ ചങ്കൻ ഓട്ടോമൊബൈൽസുമായും ബിഎഐസി ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂപാർക്ക് ന്യൂ എനർജി ടെക്‌നോളജിയുമായും വാവെയ് ചർച്ചകൾ നടത്തിവരുകയാണ്. വർഷങ്ങളായി ഇ-വാഹനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനി
ഇതിനായി വാവെയ് പല കമ്പനികളുമായി ചർച്ച നടത്തി വരുകയാണ്. ചൈനീസ് പൊതുമേഖല സ്ഥാപനമായ ചങ്കൻ ഓട്ടോമൊബൈൽസുമായും ബിഎഐസി ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂപാർക്ക് ന്യൂ എനർജി ടെക്‌നോളജിയുമായും വാവെയ് ചർച്ചകൾ നടത്തിവരുകയാണ്. വർഷങ്ങളായി ഇ-വാഹനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.
വാവെയെ കൂടാതെ മറ്റൊരു ചൈനീസ് ടെക്ക് കമ്പനിയായ ഷവോമിയും ഇ-കാർ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2013ൽ ഷവോമി സിഇഒ ലീ ജുൻ ഇലട്രിക് വാഹന രംഗത്തെ അതികായന്മാരായ ടെസ്‌ലയുമായി രണ്ടുവട്ടം ചർച്ചകൾ നടത്തിയിരുന്നു.