വാഷിങ്ടണ്‍:ഏറെ കാത്തിരിപ്പിനൊടുവില്‍ അവതരിപ്പിച്ച മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രോയുടെ മികച്ച ക്യാമറ ഹൗസിങ് ഫീച്ചര്‍ വയര്‍ലെസ് ചാര്‍ജിങ്ങിന് തടസം സൃഷ്‌ടിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാഷബിളിന്‍റെ റിപ്പോര്‍ട്ട് പ്രകാരം നിരവധി ഉപയോക്താക്കളാണ് ഇത്തരമൊരു പ്രശ്‌നം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സ്‌മാർട്ട്‌ഫോൺ ചാർജ് ചെയ്യുന്നതിൽ നിന്ന് ചില ആക്‌സസറികള്‍ക്ക് തടസം സൃഷ്‌ടിക്കുന്ന തരത്തില്‍ ക്യാമറയുടെ ബമ്പ്, ഐഫോൺ 14 പ്രോ വയര്‍ലെസ് ചാര്‍ജറുമായി പൊരുത്തപ്പെടുന്നില്ലെന്നായിരുന്നു പരാതി.
ഐഫോൺ 14 പ്രോയുടെ വലിയ ക്യാമറ മുന്‍ മോഡലുകളെ അപേക്ഷിച്ച് തികച്ചും വ്യത്യസ്‌തമാണ്. ക്യാമറകള്‍ ദൃഢമാണെങ്കിലും തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ അമിതമായി ഷേക്ക് ആകുന്നുവെന്നും മറ്റ് ചിലര്‍ പരാതിയില്‍ പറയുന്നു. ഇത്തരത്തില്‍ ക്യാമറ ഷേക്ക് ആകുന്നതാണ് വയര്‍ലെസ് ചാര്‍ജിങ് സംവിധാനത്തിന് തടസം സൃഷ്‌ടിക്കുന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.