സാൻഫ്രാൻസിസ്കോ :ഇ- കൊമേഴ്‌സ് ഭീമനായ ആമസോൺ തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടാനുള്ള ആദ്യഘട്ട നടപടികൾ ആരംഭിച്ചു. ജീവനക്കാർക്ക് ഇതുമായി ബന്ധപ്പെട്ട നോട്ടിസ് അയച്ചെന്നാണ് വിവരം. 18000-ല്‍ അധികം പേരെ പിരിച്ചുവിടുമെന്നാണ് ആമസോൺ സിഇഒ ആൻഡി ജാസി നേരത്തെ അറിയിച്ചത്.
ആമസോൺ സ്‌റ്റോർ ജീവനക്കാരെയാണ് കൂട്ടപ്പിരിച്ചുവിടൽ പ്രധാനമായും ബാധിക്കുകയെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ എത്ര ജീവനക്കാരെയാണ് പിരിച്ചുവിടുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ പിരിച്ചുവിടൽ പ്രഖ്യാപിച്ച് ഇതിനോടകം 2300 ലധികം ജീവനക്കാരെ വാഷിങ്ടണിൽ ജോലിയില്‍ നിന്ന് നീക്കിയിട്ടുണ്ട്.