കേരളം

kerala

ETV Bharat / science-and-technology

ബിങ്ങിലെ ചാറ്റ് ബോട്ടിനായി ഇനി കാത്തിരിക്കേണ്ട; പുതിയ ഫീച്ചറുമായി മൈക്രോസോഫ്‌റ്റ്

ലോഗിന്‍ ചെയ്‌ത ഉടന്‍ ബിങ്ങിലെ ചാറ്റ് ബോട്ട് സേവനം ലഭ്യമാക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മൈക്രോസോഫ്‌റ്റ്

AI Bing s new feature  Tech giant Microsoft  Microsoft  AI Bing  Facebook  Twitter  Pinterest  Edge Dev  പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മൈക്രോസോഫ്‌റ്റ്  മൈക്രോസോഫ്‌റ്റ്  ചാറ്റ് ബോട്ട് സേവനം  ബിങ് ബ്രൗസര്‍  എക്‌സല്‍  പവര്‍പോയിന്‍റ്  മൈക്രോസോഫ്‌റ്റ് വേഡ്  കോ പൈലറ്റ് സംവിധാനം
പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് മൈക്രോസോഫ്‌റ്റ്

By

Published : Mar 20, 2023, 9:15 AM IST

സാന്‍ഫ്രാന്‍സിസ്‌കോ: ബിങ്ങിലെ ചാറ്റ് ബോട്ട് സേവനത്തിനായി ഇനി ലോഗിന്‍ ചെയ്‌ത് കാത്തിരിക്കേണ്ട. ലോഗിന്‍ ചെയ്‌ത ഉടന്‍ ചാറ്റ് ബോട്ട് സേവനം ലഭ്യമാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ടെക് ഭീമനായ മൈക്രോസോഫ്‌റ്റ്. പുതിയ ബിങ് സെര്‍ച്ച് എഞ്ചിനില്‍ എഐയുടെ പുതിയ ലാംഗ്വേജ് മോഡലായ ജിപിടി 4 ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് മൈക്രോസോഫ്‌റ്റിന്‍റെ സ്ഥിരീകരണം.

മൈക്രോസോഫ്‌റ്റ് എഡ്‌ജിലും ബിങ് മൊബൈല്‍ ആപ്പിലും പുതിയ സേവണം ലഭ്യമാണ്. സ്‌മാര്‍ട്ട് ഫോണിലും കമ്പ്യൂട്ടറിലും പുതിയ ഫീച്ചര്‍ ഒരുപോലെ ഉപയോഗിക്കാനാകും. മൊബൈലില്‍ ആപ്പ് സ്റ്റോറില്‍ നിന്ന് ബിങ് ബ്രൗസര്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത് എഐ സേവനം ഉപയോഗപ്പെടുത്താം. മൈക്രോഫ്‌റ്റ് എഡ്‌ജില്‍ bing.com/new എന്ന യുആര്‍എല്‍ വഴി മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്‌ത് ബിങ് ചാറ്റ് ഫീച്ചര്‍ ഉപയോഗിക്കാം.

നിലവില്‍ മറ്റ് ബ്രൗസറുകളില്‍ ഈ സേവനം ലഭ്യമല്ലെങ്കിലും ഉടന്‍ മറ്റുള്ള ബ്രൗസറുകളില്‍ ലഭ്യമാകും എന്നാണ് ലഭിക്കുന്ന വിവരം. ബിങ് ചാറ്റില്‍ മാക്‌സിമം ടേണുകളുടെ എണ്ണം 10 മുതല്‍ 15 വരെയാക്കി ഉയര്‍ത്തിയതായി കമ്പനി വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു ദിവസം ഉയഗോഗിക്കാവുന്ന ടേണുകള്‍ 120 മുതല്‍ 150 വരെയായും വര്‍ധിപ്പിച്ചിട്ടുണ്ട്.

കോ പൈലറ്റ് സേവനം:കൂടാതെ എഐ പിന്തുണയില്‍ മൈക്രോസോഫ്‌റ്റ് 365 കോ പൈലറ്റ് സേവനവും മൈക്രോസോഫ്‌റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എഐ അടിസ്ഥാനമായിട്ടുള്ള ബിങ് ചാറ്റ് ബോട്ട്, ജിപിടി എന്നിവ പോലെ മറ്റൊരു സേവനമാണ് കോ പൈലറ്റ്. ഈ സേവനം ഉപയോഗപ്പെടുത്തി മൈക്രോസോഫ്റ്റ് വേഡ്, എക്‌സല്‍, പവര്‍ പോയിന്‍റ് എന്നിവ ക്രിയാത്‌മകമായും കൂടുതല്‍ ഫലപ്രദമായും ഉപയോഗിക്കാനാകും. ഉദാഹരണത്തിന് മൈക്രോസോഫ്‌റ്റ് വേഡ് ഉപയോഗിച്ച് നിങ്ങള്‍ ഒരു കാര്യം എഴുതാന്‍ ആഗ്രഹിക്കുന്നു. കോ പൈലറ്റ് സേവനം എഴുതാനും എഡിറ്റ് ചെയ്യാനും എഴുതിയത് ചുരുക്കാനും എല്ലാം സഹായിക്കും.

പഠനം, ഓഫിസ് ജോലികള്‍ തുടങ്ങിയ മേഖലകളില്‍ ഏറെ ഉപകാരപ്രദമാകുന്ന സേവനമാണ് മൈക്രോസോഫ്‌റ്റ് പവര്‍ പോയിന്‍റിന്‍റേത്. മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ട ഒരു ഔദ്യോഗിക കാര്യം പവര്‍ പോയിന്‍റ് ഉപയോഗിച്ച് കൂടുതല്‍ ആകര്‍ഷണീയമാക്കി അവതരിപ്പിക്കാനാകും. എന്നാല്‍ പവര്‍ പോയിന്‍റിന്‍റെ വെറും 10 ശതമാനം സൗകര്യങ്ങള്‍ മാത്രമാണ് ഉപയോക്താക്കല്‍ ഉപയോഗിക്കുന്നത് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കോ പൈലറ്റ് വഴി ബാക്കിയുള്ള പവര്‍ പോയിന്‍റ് സൗകര്യങ്ങളും നമുക്ക് ഫലപ്രദമായി ഉപയോഗിക്കാനാകും.

മൈക്രോസോഫ്‌റ്റ് വേഡും പവര്‍പോയിന്‍റും പോലെ തന്നെ വളരെ ഉപകാരപ്രദമാകുന്ന സേവനാണ് എക്‌സല്‍. വിവരങ്ങള്‍, പ്രത്യേകിച്ച് അക്കങ്ങള്‍ ഉള്‍പ്പെടുന്നവ അടയാളപ്പെടുത്താന്‍ ഏറ്റവും അനുയോജ്യമാണ് എക്‌സല്‍. എന്നാല്‍ ഇനി എക്‌സല്‍ ഷീറ്റിലെ വിവരങ്ങള്‍ ആവശ്യമായ രീതിയില്‍ വിശകലനം ചെയ്യാന്‍ കോ പൈലറ്റ് സഹായിക്കും. ചുരുക്കി പറഞ്ഞാല്‍ ഇത്രനാള്‍ നമ്മള്‍ ചെയ്‌തിരുന്ന ജോലികള്‍ ഇനി കോ പൈലറ്റ് ചെയ്യുമെന്ന് സാരം.

ഓഫിസ് ജോലികള്‍ സുഗമമാക്കുന്നതിന് എഐ ഉപയോഗപ്പെടുത്തി കൊണ്ടുള്ള സേവനങ്ങളാണ് കമ്പനി ഒരിക്കിയിരിക്കുന്നത്. ഇതില്‍ എടുത്ത് പറയേണ്ട ഒന്നാണ് ബിസിനസ് ചാറ്റ് ഫീച്ചര്‍. നമ്മുടെ സ്ഥാപനങ്ങളിലെ ആശയവിനിമം കൂടുതല്‍ ഫലപ്രദമാക്കാന്‍ ഈ സേവനം സഹായിക്കും.

ABOUT THE AUTHOR

...view details