കേരളം

kerala

Reason For Night Sweats: രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ...

Temperature control and sweating: രാത്രി കാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പിന് കാരണം നിരവധിയാണ്. ശരീരത്തിലുണ്ടാകുന്ന അണുബാധ അടക്കമുള്ളവ രാത്രികാല അമിത വിയര്‍പ്പിന് കാരണാമാകും. എച്ച്‌ഐവി അടക്കമുള്ള നിരവധി രോഗങ്ങളുടെ ലക്ഷണങ്ങളാണിതെന്നും വിദഗ്‌ധര്‍.

By ETV Bharat Kerala Team

Published : Oct 16, 2023, 1:56 PM IST

Published : Oct 16, 2023, 1:56 PM IST

All the reasons you might be having night sweats  reason behind sweating  reason behind night sweating  night sweating  should one go to the doctor on sweating  why does sweating occur  what is the reason behind sweating  what is sweating  Reason For Night Sweats  Reason For Night Sweats  രാത്രിയില്‍ അമിതമായി വിയര്‍ക്കാറുണ്ടോ  അറിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ  Reason For Night Sweats And Solutions
Reason For Night Sweats And Solutions

രീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് ശരീരത്തില്‍ നിന്നും പുറന്തളപ്പെടുന്ന വിയര്‍പ്പ്. അമിതമായ ചൂട് അനുഭവപ്പെടുന്ന സമയത്ത് ശരീരം വിയര്‍ക്കുന്നത് ശരീരത്തിലെ അമിത ടോക്‌സിനുകളെ പുറന്തളുന്നതിനൊപ്പം ശരീരത്തിന് സംരക്ഷണമൊരുക്കുന്നതിന് കൂടിയാണ്. വിയര്‍പ്പിന്‍റെ അളവും മണവുമെല്ലാം ശരീരത്തിന്‍റെ രോഗ ആരോഗ്യ പ്രശ്‌നങ്ങളെ തിരിച്ചറിയുന്നതിന് സഹാകരമാകും.

വേനല്‍ക്കാലങ്ങളില്‍ രാത്രിയില്‍ വിയര്‍ക്കുന്നവരാണ് മിക്കവരും. എന്നാല്‍ രാത്രികാലങ്ങളിലുണ്ടാകുന്ന അമിത വിയര്‍പ്പ് ചില രോഗങ്ങളുടെ ലക്ഷണങ്ങളായും വിദഗ്‌ധര്‍ പറയപ്പെടുന്നുണ്ട്. എന്നാല്‍ ആര്‍ത്തവ വിരാമം, ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളിലുണ്ടാകുന്ന അണുബാധ, കഴിക്കുന്ന ചില മരുന്ന്, കിടപ്പുമുറിയിലെ അമിത ചൂട് എന്നിവയെല്ലാം രാത്രി കാല വിയര്‍പ്പിന് കാരണമാകാറുണ്ട്.

ശരീരത്തിലെ താപനില നിയന്ത്രണവും വിയര്‍പ്പും (Temperature control and sweating) :തലച്ചോറിലെ ഹൈപ്പോതലാമസാണ് ശരീരത്തിന്‍റെ താപനില നിയന്ത്രണ കേന്ദ്രം. ചര്‍മ്മത്തിലെ നാഢീകോശങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഹൈപ്പോതലാമസിലേക്ക് നല്‍കുന്ന ഭാഗമാണ് തെർമോർസെപ്റ്ററുകൾ. ശരീരം അനുഭവിക്കുന്ന താപനിലയെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിലൂടെ ഹോപ്പോതലാമസിലെത്തും. ഇത്തരം വിവരങ്ങള്‍ക്ക് അനുസരിച്ച് ശരീരം വിയര്‍ക്കുന്നതിനും ശരീരം തണുപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഹൈപ്പോതലാമസില്‍ നടക്കുന്നു. ഇതിന് അനുസരിച്ചാണ് ശരീരത്തില്‍ വിയര്‍പ്പ് ഉണ്ടാകുന്നത്.

ഹോർമോണുകളും രാത്രി വിയർപ്പും (Hormones and night sweats): പ്രായ, ലിംഗ ഭേദമില്ലാതെ ആര്‍ക്കും രാത്രിയില്‍ ശരീരത്തില്‍ അമിത വിയര്‍പ്പ് ഉണ്ടായേക്കാം. എന്നാല്‍ സ്‌ത്രീകള്‍ക്ക് പുരുഷന്മാരെ അപേക്ഷിച്ച് വിയര്‍പ്പിന്‍റെ അളവ് കൂടുതലായിരിക്കും. പ്രധാനമായും ആര്‍ത്തവ വിരാമം, ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം എന്നിവയും അമിത വിയര്‍പ്പിന് കാരണമാകാറുണ്ട്.

80 ശതമാനം സ്‌ത്രീകളിലും ആര്‍ത്തവവിരാമ സമയത്ത് ഇത്തരം രാത്രികാല വിയര്‍പ്പ് ഉണ്ടാകുന്നുണ്ട്. ശരീരത്തിലെ ഈസ്‌ട്രജന്‍റെ അളവില്‍ വ്യത്യാസങ്ങളുണ്ടാകുമ്പോള്‍ അത് ഹൈപ്പോതലാമസിലെ താപനില നിയന്ത്രണത്തെ സ്വാധീനിക്കും. പ്രധാനമായും രണ്ട് ന്യൂറോട്രോന്‍സ്‌മിറ്ററുകളായ നോറെപിനെഫ്രിൻ, സെറോടോണിൻ എന്നിവയെ ആണ് ഇത് ബാധിക്കുന്നത് (Night Sweats And Solutions).

ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസം പുരുഷന്മാരിലും അമിത വിയര്‍പ്പിന് കാരണമാകാറുണ്ട്. പ്രത്യേകിച്ചും ഹൈപ്പോഗൊനാഡിസം എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണിലെ അളവിലുണ്ടാകുന്ന മാറ്റമാണ് പുരുഷന്മാരിലെ അമിത വിയര്‍പ്പിന് കാരണമാകുന്നത്. 45 വയസോ അതില്‍ കൂടുതലോ ഉള്ള പുരുഷന്മാരില്‍ 38 ശതമാനം പേരിലും ടെസ്റ്റോസ്റ്റിറോൺ അളവ് കുറവാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്. ഇത്തരം ഹോര്‍മോണ്‍ കുറവുള്ളവരില്‍ രാത്രിയില്‍ അമിത വിയര്‍പ്പ് ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

അണുബാധ, രോഗങ്ങള്‍, മരുന്നുകള്‍ : ശരീരത്തിലുണ്ടാകുന്ന വിവിധ തരം അണുബാധകള്‍ രാത്രികാല വിയര്‍പ്പിന് കാരണമാകുന്നുണ്ട്. ജലദോഷം പോലുളള ചെറിയ അണുബാധയുള്ള സമയത്ത് പോലും അത്തരത്തില്‍ രാത്രിയില്‍ വിയര്‍പ്പ് അനുഭവപ്പെടും. ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച്ഐവി), ഹോഡ്‌കിൻസ്, നോൺ-ഹോഡ്‌കിൻസ് ലിംഫോമ തുടങ്ങിയ രോഗങ്ങളുടെ ഗുരുതര ലക്ഷണങ്ങളിലൊന്നാണ് രാത്രിയിലെ അമിത വിയര്‍പ്പ്. തൈറോയ്‌ഡ് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും മെത്തഡോണ്‍ എന്ന മരുന്നിന്‍റെ ഉപയോഗവും പതിവായി മദ്യപിക്കുന്നതും മയക്ക് മരുന്നിന്‍റെ അമിത ഉപയോഗവുമെല്ലാം രാത്രിയിലെ അമിത വിയര്‍പ്പിന് കാരണമാകുന്നുണ്ട്. കൂടാതെ ഏതാനും മാനസിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും അത്തരം അവസ്ഥകളുണ്ടാകാറുണ്ട്. അമിത ഉത്‌കണ്‌ഠ, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദയമിടിപ്പ് ക്രമരഹിതമാകുന്നവര്‍ എന്നിവര്‍ക്കും അമിത വിയര്‍പ്പ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

അമിത വിയര്‍പ്പ് ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ (How to control sweating):

  • കിടന്നുറങ്ങാന്‍ തണുപ്പുള്ളതും വായു സഞ്ചാരമുള്ളതുമായ മുറി തെരഞ്ഞെടുക്കുക.
  • കട്ടിയുള്ള വസ്‌ത്രങ്ങള്‍ ധരിക്കാതിരിക്കുക. കഴിവതും കോട്ടണ്‍ വസ്‌ത്രങ്ങള്‍ രാത്രിയില്‍ ധരിക്കുക.
  • സിന്തറ്റിക് ഫൈബര്‍ ബെഡുകള്‍ക്ക് പകരം കനം കുറഞ്ഞവ ഉപയോഗിക്കുക.
  • കിടന്നുറങ്ങുന്നതിന് മുമ്പ് അമിതമായ മസാല, കഫീന്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

ABOUT THE AUTHOR

...view details