കേരളം

kerala

By ETV Bharat Kerala Team

Published : Oct 11, 2023, 2:21 PM IST

ETV Bharat / opinion

International Day Of The Girl Child അന്താരാഷ്ട്ര ബാലിക ദിനം; വേണ്ടത് 'അറിവും വിവേചനവമുള്ള ഡിജിറ്റല്‍ തലമുറ'

Empowering a digital generation പെൺകുട്ടികൾ അനുഭവിക്കുന്ന വിവേചനത്തെയും അതിക്രമങ്ങളെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും അവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനും ഈ വർഷത്തെ ദിനാചരണം.

International Day of the Girl Child  അന്താരാഷ്ട്ര ബാലികാ ദിനം  Digital generation  ഡിജിറ്റല്‍ തലമുറ  Challenges faced by Girls  പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ  Benefits of empowering Girls  Laws and acts for protection of Girl Child  പെൺകുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമങ്ങള്‍  Girl Child  Empowering a digital generation
International Day Of The Girl Child

ഹൈദരാബാദ്: 2011 ഡിസംബർ 19-ന് യുഎൻ പൊതുസഭ ഒരു ചരിത്രപരമായ പ്രഖ്യാപനം അംഗീകരിച്ച്‌ പ്രമേയം പാസാക്കി. അത് പ്രകാരം ഒക്‌ടോബർ 11 അന്താരാഷ്ട്ര ബാലിക ദിനമായി ആചരിച്ചു (International Day of the Girl Child) തുടങ്ങി. ആഗോള തലത്തില്‍ പെൺകുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കാനും അവർ നേരിടുന്ന തടസങ്ങളിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ടാണ് പ്രമേയം പാസാക്കിയതും അന്താരാഷ്ട്ര ബാലിക ദിനമായി ഒക്‌ടോബർ 11 തെരഞ്ഞെടുത്തതും.

ചരിത്രം - അന്താരാഷ്ട്ര ബാലിക ദിനത്തിന്‍റെ വേരുകൾ 1995-ൽ ബെയ്‌ജിംഗിൽ നടന്ന ലോക വനിത സമ്മേളനത്തിൽ അംഗീകരിച്ച ബെയ്‌ജിംഗ് പ്രഖ്യാപനത്തിൽ നിന്നാണ് തുടങ്ങുന്നത്. ഒരു സർക്കാരിതര അന്താരാഷ്ട്ര സംഘടനയുടെ പദ്ധതിയുടെ ഭാഗമായി ആദ്യം വിഭാവനം ചെയ്‌ത ഈ കാമ്പെയ്‌ൻ പെൺകുട്ടികളെ പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിലെ പെൺകുട്ടികളെ അവരുടെ അവകാശങ്ങൾക്കായി വാദിക്കാനും അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഈ വർഷത്തെ ദിനാചരണം - 'ഡിജിറ്റൽ തലമുറ നമ്മുടെ തലമുറ' എന്നതാണ് ഈ വർഷത്തെ പെൺകുട്ടികളുടെ അന്താരാഷ്ട്ര ദിനത്തിന്‍റെ പ്രമേയം. പെൺകുട്ടികൾ ഓൺലൈനിൽ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കാൻ ആഗോള സമൂഹത്തോട് അഭ്യർഥിക്കുന്നതാണ് ഈ വർഷത്തെ പ്രമേയം. പെൺകുട്ടികൾ അനുഭവിക്കുന്ന വിവേചനത്തെയും അതിക്രമങ്ങളെയും കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനും അവരുടെ അവകാശങ്ങൾക്കായി വാദിക്കുന്നതിനും ഈ വർഷത്തെ ദിനാചരണം അടയാളപ്പെടുത്തുന്നു.

പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ - പെൺകുട്ടികൾ നേരിടുന്ന വെല്ലുവിളികൾ ഏറെയും ആശങ്കാജനകമാണ്. ജനനത്തിനു ശേഷം അതിജീവിക്കുക എന്നത് പ്രാരംഭ മുതലുള്ള തടസമാണ്‌ പലപ്പോഴും തിരഞ്ഞെടുത്ത ഗർഭച്ഛിദ്രം മൂലം ജീവിതത്തിനുവേണ്ടി പോരാടാൻ അവരെ നിർബന്ധിതരാക്കുന്നു. ശൈശവവിവാഹങ്ങൾ, പരിമിതമായ വിദ്യാഭ്യാസ അവസരങ്ങൾ, ലൈംഗികാതിക്രമങ്ങൾ, പീഡനങ്ങൾ, അപര്യാപ്‌തമായ ആരോഗ്യപരിപാലനം തുടങ്ങി ഒട്ടനവധി പ്രതിസന്ധികള്‍ പെൺകുട്ടികൾ നേരിടുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പെൺകുട്ടികൾക്ക് ഈ തടസങ്ങൾ വലിയ തോതിലുള്ള യാഥാർത്ഥ്യമായി തുടരുന്നു. പെൺകുട്ടികളെ ശാക്തീകരിക്കുന്നത് നിർണായകമാണ്. അവർ ശാക്തീകരിക്കപ്പെട്ട സ്ത്രീകളായി വളരുന്നതിലൂടെ ആഴത്തിൽ വേരൂന്നിയ ലിംഗാധിഷ്‌ഠിത പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ പ്രവർത്തിക്കും.

പെൺകുട്ടികളെ ശാക്തീകരിക്കുന്നതിന്‍റെ പ്രയോജനങ്ങൾ - പെൺകുട്ടികള്‍ക്ക്‌ സെക്കൻഡറി വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഒരുപാട്‌ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. അവരുടെ ആജീവനാന്ത വരുമാനം, ദേശീയ വളർച്ച നിരക്ക്, ശൈശവവിവാഹം, മരണനിരക്ക് എന്നിവ കുറയ്ക്കുന്നു. എന്നിരുന്നാലും നിർണായക ശ്രമങ്ങൾക്കിടയിലും ഇന്ത്യ ഗവൺമെന്‍റിന്‍റെ ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ, കന്യാശ്രീ സ്‌കീം തുടങ്ങിയ സംരംഭങ്ങളുടെയും സ്‌കീമുകളുടെയും സമ്മർദത്തിന്‍റെ ആവശ്യകത ഉയർത്തിക്കാട്ടി ലിംഗാനുപാതം പ്രകടമാക്കുന്നു.

പെൺകുട്ടികളുടെ സംരക്ഷണത്തിനായുള്ള വകുപ്പുകളും നിയമങ്ങളും - കുട്ടികളുടെ അവകാശം ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ സംരക്ഷണത്തിനായുള്ള വകുപ്പുകളും നിയമങ്ങളും ശൈശവ വിവാഹ നിരോധന നിയമം 2006, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം 2012, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമം 2009, ജുവനൈൽ ജസ്റ്റിസ് നിയമം (കുട്ടികളുടെ സംരക്ഷണവും സുരക്ഷയും) 2015, ബാലവേല നിയമം (നിരോധനവും നിയന്ത്രണവും) 1986, എന്നിവ പെൺകുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ടുള്ള ചില നിർണായക നിയമനിർമ്മാണങ്ങളാണ്.

ലിംഗസമത്വം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പെൺകുട്ടികൾ നേരിടുന്ന ദൈനംദിന വെല്ലുവിളികളെക്കുറിച്ച് നമുക്കിടയിൽ അവബോധം സൃഷ്‌ടിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ നേടുന്നതിനുമായി അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കാം.

ABOUT THE AUTHOR

...view details