കേരളം

kerala

ETV Bharat / opinion

കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്ക് 98-ാം പിറന്നാൾ; പാർട്ടിയുടെ വളർച്ചയും തളർച്ചയും ഇങ്ങനെ - സിപിഐ സ്ഥാപിത ദിനം

CPI Formation Day : ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഇന്ത്യയിലെ ആദ്യ കമ്യുണിസ്‌റ്റ് പ്രസ്ഥാനമായി സിപിഐ പിറവിയെടുത്തത്. സ്വാതന്ത്ര്യാനന്തരം ദേശീയ തെരഞ്ഞെടുപ്പുകളിൽ പ്രധാന പ്രതിപക്ഷമായി സിപിഐ ഉയർന്നുവന്നു. എന്നാൽ 1964ൽ സിപിഐ പിളർന്നതോടെ പാർട്ടിയുടെ കരുത്ത് ക്രമേണ കുറഞ്ഞു.

Etv Bharat Communist party of India Formation day  Communist party of India  CPI  When was CPI formed  Communist party of India formation day  oldest communist party in India  oldest communist party  കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ  CPI Formation Day  സിപിഐ സ്ഥാപക ദിനം  സിപിഐ സ്ഥാപിത ദിനം  സിപിഐ
Communist Party of India Formation Day

By ETV Bharat Kerala Team

Published : Dec 25, 2023, 8:41 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയായ കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യയ്ക്ക് (സിപിഐ) 98-ാം പിറന്നാൾ (Communist Party of India Formation Day). 1925 ഡിസംബർ 26-ന് ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഇന്ത്യയിലെ ആദ്യ കമ്യുണിസ്‌റ്റ് പ്രസ്ഥാനമായി സിപിഐ പിറവിയെടുത്തത്. എം എൻ റോയ്, എവ്‌ലിൻ ട്രെന്‍റ് റോയ്, അബാനി മുഖർജി, റോസ ഫിറ്റിംഗോഫ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ് സിദ്ദിഖി, റഫീഖ് അഹമ്മദ്, എം പി ബി ടി ആചാര്യ, സുൽത്താൻ അഹമ്മദ് ഖാൻ തരിൻ എന്നിവരായിരുന്നു അന്ന് പാർട്ടിയിലെ സ്ഥാപക അംഗങ്ങള്‍.

സിപിഐയുടെ ഉത്ഭവം: അക്കാലത്തെ പ്രക്ഷുബ്‌ധമായ ലോകസാഹചര്യങ്ങളുമായി കൂട്ടിച്ചേർക്കാവുന്നതാണ് ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പ്രസ്ഥാനങ്ങളുടെ ആവിർഭാവം. 1920 ൽ നടന്ന മൂന്നാം കമ്യൂണിസ്‌റ്റ് ഇന്‍റര്‍നാഷണലിന്‍റെ ഭാഗമായിരുന്ന രണ്ടാം ലോക കോൺഗ്രസാണ് ഇന്ത്യയിൽ പാർട്ടി രൂപീകരണത്തിന് വഴിമരുന്നിട്ടതെന്ന് പറയാം. 1925 ഡിസംബർ 26 കാൺപൂരിൽ വച്ചാണ്‌ ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യ സമ്മേളനം നടക്കുന്നത്. എസ് വി ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി.

തുടക്കത്തിലേ നിരോധനം: ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം കമ്മ്യൂണിസ്‌റ്റ് പ്രവർത്തനങ്ങള്‍ നിരോധിച്ചത് മൂലം ശൈശവ ദശയിൽ തന്നെ സിപിഐ വെല്ലുവിളികൾ നേരിട്ടു. 1942-ൽ പാർട്ടി നിയമവിധേയമാകുന്നതുവരെ അവർ രഹസ്യമായാണ് പ്രവർത്തനം തുടർന്നത്. മഹാത്മാ ഗാന്ധിയുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ നടന്ന അഹിംസാത്മക-നിയമ ലംഘന പ്രചാരണങ്ങളുമായി യോജിച്ച് സിപിഐ പ്രവർത്തിച്ചു. ഇതിനിടെ 1929-ൽ നേതാക്കളെ തടവിലാക്കിയതുൾപ്പെടെയുള്ള അടിച്ചമർത്തലുകളെയും പാർട്ടി നേരിട്ടു.

Also Read:തെലങ്കാനയില്‍ സിപിഐ- കോൺ​ഗ്രസ് സഖ്യം ; സിപിഎമ്മുമായും ചർച്ച നടക്കുന്നുവെന്ന് സ്ഥിരീകരിച്ച് പിസിസി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി

രാഷ്ട്രീയ യാത്ര:ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം സാമൂഹ്യ സമത്വം, വോട്ടവകാശം, സംരംഭങ്ങളുടെ ദേശസാൽക്കരണം, ഭൂപരിഷ്‌കരണം, സാമൂഹിക നീതി എന്നിവയ്‌ക്കായി വാദമുയർത്തിക്കൊണ്ട് ദേശീയ തെരഞ്ഞെടുപ്പുകളിൽ പ്രധാന പ്രതിപക്ഷമായി സിപിഐ ഉയർന്നുവന്നു. തുടർന്ന് 1957 ൽ കേരളത്തിൽ ആദ്യ കോൺഗ്രസ് ഇതര സർക്കാർ ഉണ്ടാക്കുന്നതിലേക്ക് വരെ പാർട്ടിയുടെ വളർച്ചയെത്തി.

സിപിഐയുടെ പതനം: 1960-കളിൽ സിപിഐയുടെ വളർച്ച കുറഞ്ഞു തുടങ്ങി. 1960 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം സിപിഐയെ പരാജയപ്പെടുത്തി. 1962ൽ ഉണ്ടായ ഇന്ത്യ -ചൈന യുദ്ധത്തിന് പിന്നാലെ പാർട്ടിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായി. ആ അഭിപ്രായ ഭിന്നത 1964ൽ സിപിഐയെ ഭിന്നിപ്പിലേക്ക് നയിച്ചു. 110 അംഗങ്ങളുള്ള ദേശീയ കൗൺസിലിൽ നിന്ന് 32 പേർ ഇറങ്ങിപ്പോയി തെനാലിയിൽ പ്രത്യേക യോഗം ചേരുകയും, പിന്നീടു കൽക്കട്ടയിൽ വച്ച് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഓഫ് ഇന്ത്യ [മാര്‍ക്‌സിസ്‌റ്റ്] (CPI(M)) എന്ന മറ്റൊരു പാർട്ടി രൂപീകരിക്കുകയും ചെയ്‌തു. പിളർപ്പ് ദേശീയ തലത്തിൽ സിപിഐയെ സാരമായി തളർത്തി. 1971-ൽ സിപിഎം ലോക്‌സഭയിൽ സിപിഐയുടെ സീറ്റെണ്ണത്തെക്കാൾ കൂടുതൽ നേടി. തുടർന്നു നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം സിപിഎം സിപിഐയെ മറികടന്ന് സീറ്റുകൾ നേടി. ഭിന്നത രൂക്ഷമായതോടെ അടിയന്തരാവസ്ഥ കാലത്ത് (1970 മുതൽ 1977 വരെ) കെ കരുണാകരൻ നേതൃത്വംകൊടുത്ത കോൺഗ്രസ് മുന്നണിക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും സിപിഐ തയ്യാറായി.

ഇടതുമുന്നണി സഖ്യം: 1970-കളുടെ അവസാനത്തിൽ സിപിഎം ഇടതുപക്ഷ പാർട്ടികൾ ചേർന്ന് രുപം കൊടുത്ത ഇടതുമുന്നണി സഖ്യത്തിന്‍റെ ഭാഗമായി. പശ്ചിമ ബംഗാൾ, ത്രിപുര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ സഖ്യം രാഷ്ട്രീയ സ്വാധീനം നേടി.

Also Read:പ്രായപരിധി നടപ്പാക്കി സിപിഐ; സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി ദിവാകരന്‍ ഔട്ട്

സിപിഐയുടെ നിലവിലെ അവസ്ഥ: നിലവില്‍ ഇന്ത്യൻ പാർലമെന്‍റിലും സംസ്ഥാന സർക്കാരുകളിലും സിപിഐക്ക് പരിമിതമായ സാന്നിധ്യമേ ഉള്ളൂ. കേരളത്തിൽ എൽഡിഎഫ് സർക്കാരിന്‍റെ ഭാഗമാണ് പാർട്ടി. സിപിഐക്ക് കേരളത്തിൽ 4 ക്യാബിനറ്റ് മന്ത്രിമാരും ഒരു ഡെപ്യൂട്ടി സ്‌പീക്കറുമാണുള്ളത്. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള എസ്‌പിഎ സഖ്യത്തിനൊപ്പമാണ്. ബിഹാറിൽ മഹാഗഡ്ബന്ധൻ സർക്കാരിന്‍റെ ഭാഗമാണ്. തെലങ്കാനയിൽ കോൺഗ്രസ് സർക്കാരുമായി സഖ്യമുണ്ട്. 2024ലെ പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപം കൊടുത്ത ഇന്ത്യ മുന്നണിയിലും സിപിഐ ഉണ്ട്.

ABOUT THE AUTHOR

...view details