ഹൈദരാബാദ്: 1950 കളുടെ തുടക്കത്തിൽ വിക്രം സേത്ത് തന്‍റെ 'എ സ്യൂട്ടിബിൾ ബോയ്' എന്ന നോവലില്‍ ഇന്ത്യയെ വിവരിച്ചതുപോലെ, മുദ്രകുത്തല്‍, സാമൂഹിക ധ്രുവീകരണം തുടങ്ങിയ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ഇന്നത്തെ ഇന്ത്യയും തമ്മിൽ സമാനതകളുണ്ടെന്ന് കാവേരി ബംസായി നിരീക്ഷിക്കുന്നു.
'ഒരു രാജാവ് പള്ളിക്ക് തൊട്ടടുത്തായി ഒരു ക്ഷേത്രം നിർമിച്ചപ്പോള്‍ കലാപം പൊട്ടിപ്പുറപ്പെടുകയും തല്‍ഫലമായി ഉണ്ടായ വെടിവെപ്പിൽ മുസ്ലീങ്ങള്‍ മരണപ്പെടുകയും ചെയ്‌തു '. 'മകൾ ഒരു യുവ മുസ്ലീം വിദ്യാർഥിയെ കാമ്പസിൽ കണ്ടുമുട്ടിയതിൽ ഒരു അമ്മ പരിഭ്രാന്തയാകുന്നു. കാരണം സമൂഹം "അക്രമാസക്തവും ക്രൂരവും നിഷ്ഠൂരവുമാണ്". 'കൊല്‍ക്കത്തയിലെ സ്ത്രീകളെ "പൊങ്ങച്ചക്കാരും സത്യസന്ധത ഇല്ലാത്തവരെന്നും" എന്ന് വിളിക്കുന്നു'.
വിക്രം സേത്ത് 1993ൽ എഴുതിയ 'എ സ്യൂട്ടബിൾ ബോയ്' 1951 കാലഘട്ടത്തെ വിവരിക്കുന്നതാണെങ്കിലും ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് തോന്നുന്നു. ആറ് എപ്പിസോഡായി വരാൻ പോകുന്ന 'എ സ്യൂട്ടബിൾ ബോയ്' ബിബിസി വണ്ണിലാണ് സംപ്രേക്ഷണം ചെയ്യുക. ഈ മിനി സീരിസ് സംവിധാനം ചെയ്യുന്നത് മീര നായരാണ്.
ഒരു പള്ളിയുടെ അവശിഷ്ടങ്ങളുടെ മുകളില്‍ പണിയാനുള്ള ക്ഷേത്രത്തിന്‍റെ ഭൂമി പൂജ ഈയിടെയാണ് നടന്നത്. സാമൂഹിക ബന്ധങ്ങള്‍ പലപ്പോഴും ഒരു പരിധിവരെ ഭയത്തോടും അവിശ്വാസത്തോടും കൂടെയാണ് ഇതിനെ നോക്കി കാണുന്നത്. റിയ ചക്രവർത്തിയെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ ഓർമ്മപ്പെടുത്തേണ്ടത് ബംഗാളി സ്ത്രീകളുടെ സ്വതസിദ്ധമായ സംശയത്തെയാണ്. മീര നായരുടെ 'എ സ്യൂട്ടബിൾ ബോയ്' രസകരമായി ഇത് അവതരിപ്പിച്ചിരിക്കുന്നു. മീനാക്ഷി ചാറ്റർജി മെഹ്‌റയെ ഒരു ഗ്ലാമർ താരമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ബില്ലി ഇറാനിയും എടുത്തു പറയേണ്ട കഥാപാത്രത്തെ അവതരിപ്പിച്ചു. ആൻഡ്രൂ ഡേവിസിന്‍റെ ബിബിസി വണ്ണിനായുള്ള 'എ സ്യൂട്ടബിൾ ബോയ്' ജെയ്ൻ ഓസ്റ്റൺ എന്ന കഥാകൃത്തില്‍ നിന്നും പ്രചോദനം കൊണ്ടിട്ടുണ്ട്. നോവലിന്‍റെ പുനര്‍നിര്‍മാണം ആനുകാലിക പ്രസക്തിയുള്ള നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
മുസ്ലീം പ്രശ്‌നങ്ങള്‍, സ്ത്രീ ശാക്തീകരണം, “ഹിന്ദിയുടെ ആവശ്യകത” പോലുള്ള ഭാഷാ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നു. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ, ദേശീയ വിദ്യാഭ്യാസ നയത്തിൽ അഞ്ചാം ക്ലാസ് വരെ മാതൃഭാഷയിൽ പ്രബോധനം നൽകണമെന്നതിനും വിമർശകർ ഉണ്ട്. വരേണ്യവർഗമെന്ന് മുദ്രകുത്തപ്പെട്ടവർ വീണ്ടും ഇംഗ്ലീഷിനെ ഒരു പ്രശ്‌നമാക്കി മാറ്റുന്നു.
ബ്രാഹ്മൂർ സർവകലാശാലയിലെ സിലബസ് മാറ്റത്തെക്കുറിച്ചും നോവലിന്‍റെ പുനര്‍നിര്‍മാണത്തിൽ പ്രതിബാധിക്കുന്നു. എ സ്യൂട്ടിബിൾ ബോയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രസിക ദുഗലിനോട് ഇന്ന് അതിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഞാൻ ചോദിച്ചു. ഇത് എന്നത്തേക്കാളും പ്രസക്തമാണെന്ന് ഇന്ന് എന്നായിരുന്നു അവരുടെ മറുപടി. "എന്‍റെ ജീവിതകാലത്ത് സമൂഹം ധ്രുവീകരിക്കപ്പെട്ടതായി ഞാൻ ഓർക്കുന്നില്ല. ഇത് ഭയാനകമാണ്." "സമൂഹത്തിൽ ആഴത്തിലുള്ള ഭിന്നതകളും ഇന്നും നിലനിൽക്കുന്നു: അവര്‍ ചൂണ്ടികാണിക്കുന്നു. 70 വർഷത്തിനുശേഷം സ്വതന്ത്ര ഇന്ത്യയിൽ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് മീര നായര്‍ പുനരാവിഷ്‌കരണത്തിലൂടെ ചൂണ്ടികാണിക്കുന്നു.