പഴങ്ങളും പച്ചക്കറികളും
പോഷകങ്ങളുടെ കലവറയായ പഴങ്ങളും, പച്ചക്കറികളും ഗര്‍ഭിണികള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വൈറ്റമിന്‍ എ, സി, കെയും, ഫോലേറ്റും ധാരാളമടങ്ങിയ ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ഇവ പാകം ചെയ്ത് കഴിക്കുന്നതാവും നല്ലത്. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ.
മത്സ്യം , മാംസം
പ്രോട്ടീന്‍റെ കലവറയാണ് മാംസാഹാരങ്ങള്‍. ബീഫ്, പോര്‍ക്ക് എന്നിവയില്‍ കോളിന്‍ ധാരാളം അടങ്ങിയിരിക്കുന്നു ഇത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കുട്ടികളുടെ വളര്‍ച്ചയെ സഹായിക്കുന്നു. എന്നാൽ മെര്‍ക്കുറിയുടെ അംശം അടങ്ങിയ മീനുകള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കണം. മെര്‍ക്കുറി ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിനെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ കരള്‍ പോലുള്ള മാംസാഹാരങ്ങള്‍ ഒഴിവാക്കുക ഇതില്‍ വൈറ്റമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
സാധാരണ യോഗര്‍ട്ടിനെക്കാള്‍ പ്രോട്ടീന്‍ രണ്ടിരട്ടി അധികമുള്ളതും കാത്സ്യം ധാരാളം അടങ്ങിയിട്ടുള്ളതുമായ ഗ്രീക്ക് യോഗര്‍ട്ട്, ഒമേഗ 3 അടങ്ങിയ അപൂര്‍വം പഴങ്ങളില്‍ ഒന്നായ വാള്‍നട്ട്, ഫൈബറും പോഷകങ്ങളും ധാരാളമുള്ള ഹോള്‍ ഗ്രൈന്‍സ്, എന്നിവയും ഗര്‍ഭകാലത്തെ ആരോഗ്യമുള്ളതാക്കുന്നു.
ഗര്‍ഭകാലത്ത് കാപ്പിയോടും ചായയോടും വിടപറയുന്നതാണ് നല്ലതാണ്. ഗര്‍ഭ സമയത്ത് അനാവശ്യ സങ്കീര്‍ണതകള്‍ ഉണ്ടാകുന്നതിനും കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത് കാരണമായേക്കാം.