വിവോയുടെ ഏറ്റവും പുതിയ ഫോണായ Vivo Y53s ഇന്ത്യയിൽ പുറത്തിറങ്ങി. കഴിഞ്ഞ മാസം വിയറ്റ്നാമിൽ അവതരിപ്പിച്ച ഫോണിന്‍റെ 4G പതിപ്പ് മാത്രമാണ് ഇന്ത്യയിൽ വിവോ അവതരിപ്പിക്കുന്നത്. 8 ജിബി റാമും 128 ജിബി മെമ്മറിയും ഉള്ള ഒരു വേരിയന്‍റിലാണ് Vivo Y53s എത്തുന്നത്.
19,490 രൂപയാണ് ഫോണിന്‍റെ വില. ഫ്ലിപ്കാർട്ടിലൂടെയും വിവോ സ്റ്റോറിലൂടെയും ഫോണ്‍ വാങ്ങിക്കാനാവും. ഡീപ് സീ ബ്ലൂ, ഫന്‍റാസ്റ്റിക് റെയിൻബോ എന്നീ രണ്ട് നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്.
സവിശേഷതകൾ
6.71 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് ഫോണ്‍ എത്തുന്നത്. 2408x10804 പിക്‌സൽ റെസലൂഷനാണ് ഡിസ്പ്ലേയ്ക്ക് നൽകിയിരിക്കുന്നത്. മീഡിയാ ടെക്കിന്‍റെ ഹീലിയോ ജി80 പ്രൊസസർ ആണ് ഫോണിന് കരുത്തു പകരുന്നത്. 128 ജിബിയുടെ ഇന്‍റേണൽ മെമ്മറി കൂടാതെ 1TB വരെ മെമ്മറി വർധിപ്പിക്കാനാവും.
Also Read:ആധാർ- പാൻകാർഡ് ലിങ്ക് ചെയ്‌തില്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ
ട്രിപിൾ ക്യാമറയാണ് വിവോ ഫോണിന് നൽകിയിരിക്കുന്നത്. പ്രൈമറി ക്യാമറ 64 എംപിയുടേതാണ്. 2 എംപിയുടേതാണ് മറ്റ് രണ്ടു സെൻസറുകൾ. 16 എംപിയുടെ സെൽഫി ക്യാമറയും ഫോണിന് നൽകിയിരിക്കുന്നു. 18 വാട്ട് സ്പീഡ് ചാർജിംഗ് സപ്പോർട്ടോടു കൂടിയ 5000 എംഎഎച്ചിന്‍റെ ബാറ്ററിയാണ് ഫോണിന്. ആൻഡ്രോയിഡ് 11 അധിഷ്ഠിത വിവോയുടെ ഫൺടച്ച് 11.1 ഒഎസിലാണ് ഫോണ്‍ പ്രവർത്തിക്കുക.