സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഒപ്പോ പുതിയ F19 പ്രോ സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. F19 പ്രോ എന്ന അടിസ്ഥാന മോഡലും F19 പ്രോ പ്ലസ് എന്ന പ്രീമിയം മോഡലുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്വാഡ് ക്യാമറയും സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമാണ് ഇവയുടെ പ്രത്യേകത.
F19 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഒപ്പോ; വില 21,490 രൂപ മുതൽ
ക്വാഡ് ക്യാമറയും, സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമാണ് ഇവയുടെ പ്രത്യേകത
F19 സീരീസ് ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഒപ്പോ; വില 21,490 രൂപ മുതൽ
സ്റ്റോക്ക് ആൻഡ്രോയിഡ് 11 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. F19 പ്രോ പ്ലസ് സ്മാർട്ട് ഫോണിന് 25,990 രൂപയാണ് വില. F19 പ്രോയ്ക്ക് (8 ജിബി റാം/128 ജിബി സ്റ്റോറേജ്) 21490 രൂപയും ഇതിന്‍റെ തന്നെ 256 ജിബി സ്റ്റോറേജ് ഫോണിന് 23,490 രൂപയുമാണ് വില. എഫ് സീരീസിന്‍റെ ഓരോ ഫോണുകളും ഒരു മിഡ് റേഞ്ച് സ്മാർട്ട്‌ഫോണിൽ നിന്നും ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന പ്രതീക്ഷകൾ ഉയർത്തിയെന്ന് കമ്പനി ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ പ്രസ്താവനയില്‍ പറഞ്ഞു.