സാൻ ഫ്രാൻസിസ്കോ: ആപ്പിൾ ഐഫോൺ 13 മാറ്റ് ബ്ലാക്കിലും എത്തുമെന്ന് റിപ്പോർട്ട്. ഐഫോണ്‍ 13 പ്രൊ, മാക്‌സ് പ്രൊ മോഡലുകളാണ് മാറ്റ് ബ്ലാക്ക് നിറത്തിലെത്തുക. പുതിയ ക്യാമറ ഡിസൈനും വശങ്ങളിൽ സ്റ്റെയ്‌ൻലെസ് കോട്ടിങ്ങുമായാണ് ഫോണ്‍ എത്തുകയെന്ന് ടെക് ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു. ഓറഞ്ച്, ബ്രോണ്‍സ് നിറങ്ങളിൽ ഫോണുകൾ ഇറക്കാൻ ആപ്പിളിന് പദ്ധതി ഉണ്ടെങ്കിലും ഈ വർഷം ഉണ്ടാകില്ലെന്നാണ് വിവരം.
ഐഫോണ്‍ മാറ്റ് ബ്ലാക്കിലും എത്തുന്നു - ഐഫോണ്‍ മാറ്റ് ബ്ലാക്ക്
ഐഫോണ്‍ 13 പ്രൊ, മാക്‌സ് പ്രൊ മോഡലുകളാണ് മാറ്റ് ബ്ലാക്ക് നിറത്തിലെത്തുക.
ഐഫോണ്‍ മാറ്റ് ബ്ലാക്കിലും എത്തുന്നു
ലോ ലൈറ്റ് ഫോട്ടോഗ്രഫി സാധ്യമാക്കുന്ന ലി ഡാർ സാങ്കേതികവിദ്യ ഐഫോൺ 13ലും ഉണ്ടാകും. നിലവിൽ ഐഫോൺ 12 പ്രോ, പ്രോ മാക്സ്, ഐപാഡ് പ്രോ എന്നിവയിൽ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഫെയ്‌സ് ഐഡിക്ക് പുറമെ ഐഫോൺ 13 മോഡലുകളിൽ ഇൻ സ്ക്രീൻ ഫിംഗർപ്രിന്‍റ് സെൻസറും ഉണ്ടാകും. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ എക്സ് 60, 5ജി മോഡമാവും ഐഫോൺ 13ൽ ഉപയോഗിക്കുകയെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.