കേരളം

kerala

By

Published : Jan 12, 2021, 8:31 PM IST

ETV Bharat / lifestyle

സന്ദേശങ്ങള്‍ സുരക്ഷിതമെന്ന് വാട്‌സാപ്പ്

പുതിയ സേവന നിബന്ധനകൾ ഉപഭോക്താക്കൾക്ക് സ്വീകരിക്കാൻ ഫെബ്രുവരി എട്ട് വരെ ആണ് വാട്‌സാപ്പ് സമയം അനുവദിച്ചിരിക്കുന്നത്. നിബന്ധനകൾ സ്വീകരിക്കാൻ തയ്യാറാകാത്തവർക്ക് തുടർന്ന് വാട്‌സാപ്പ് സേവനങ്ങൾ ഉപയോഗിക്കാനാകില്ല.

whatsapp revised terms and privacy policy  സുരക്ഷിതമെന്ന് വാട്‌സാപ്പ്  സ്വകാര്യത നയത്തിൽ മാറ്റം  whatsapp privacy policy
സ്വകാര്യത നയത്തിൽ മാറ്റം; സുരക്ഷിതമെന്ന് വാട്‌സാപ്പ്

ഹൈദരാബാദ്: സ്വകാര്യത നയത്തിൽ വരുത്തിയ മാറ്റങ്ങൾ ചർച്ചയായതോടെ വിശദീകരണവുമായി വാട്‌സാപ്പ് രംഗത്തെത്തി. ഉപഭോക്താക്കൾ വാട്‌സാപ്പ് ബഹിഷ്‌കരണമുൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടന്നതോടെയാണ് കമ്പനിയുടെ പുതിയ നീക്കം. പുതിയ നയങ്ങൾ ആരുടെയും സ്വകാര്യതയെ ബാധിക്കുകയില്ലെന്നും വിവരങ്ങൾ എല്ലാം സുരക്ഷിതമായിരിക്കുമെന്നും വാട്‌സാപ്പ് വ്യക്തമാക്കി.

മാതൃകമ്പനിയായ ഫെയ്‌സ്ബുക്കുമായി ഡാറ്റ പങ്ക് വെയ്‌ക്കുന്നത് സംബന്ധിച്ചാണ് വാട്‌സാപ്പിന്‍റെ പുതിയ സ്വകാര്യതാ നയം. പുതിയ മാറ്റത്തിനെതിരെ വ്യാപക പ്രതിക്ഷേധമാണ് ഉപഭോക്താക്കളിൽ നിന്ന് ഉയരുന്നത്. പുതിയ സേവന നിബന്ധനകൾ ഉപഭോക്താക്കൾക്ക് സ്വീകരിക്കാൻ ഫെബ്രുവരി എട്ട് വരെ ആണ് വാട്‌സാപ്പ് സമയം അനുവദിച്ചിരിക്കുന്നത്. നിബന്ധനകൾ സ്വീകരിക്കാൻ തയ്യാറാകാത്തവർക്ക് തുടർന്ന് വാട്‌സാപ്പ് സേവനങ്ങൾ ഉപയോഗിക്കാനാകില്ല. നിലവിൽ യൂറോപ്പ്യൻ യൂണിയനിൽ മാത്രമാണ് ഫെയ്‌സ്ബുക്കുമായി വിവരങ്ങൾ കൈമാറുന്നതിന് വാട്‌സാപ്പിന് വിലക്കുള്ളത്.

പുതിയ സേവന നിബന്ധനകൾ

വാട്‌സാപ്പ് സ്വകാര്യതാ നയം പുതുക്കുമ്പോൾ ഉപഭോക്താക്കളുടെ വ്യക്തി വിവിരങ്ങൾ ചാറ്റ് ഹിസ്റ്ററി ഉൾപ്പടെ പൂർണമായും ഫെയ്‌സ്ബുക്കിന് കൈമാറുമോ എന്നതാണ് പ്രധാന ആശങ്ക. പുതിയ നയങ്ങൾ ഉപഭോക്താക്കളെ ഒരു ഫ്രീ യൂസർ എന്നതിൽ നിന്ന് വാട്‌സാപ്പിന്‍റെ ഒരു ഉൽപ്പന്നമാക്കി മാറ്റുമെന്ന് സൈബർ സെക്യൂരിറ്റി അസോസിയേഷന്‍റെ ഡയറക്‌ടർ ജനറൽ കേണൽ ഇന്ദർജീത് സിംഗ് പറയുന്നു. നമ്മുടെ സംഭാഷണങ്ങളോ പണം കൈമാറ്റമോ ഒന്നും വാട്‌സാപ്പിൽ ഇനി സ്വകാര്യമായിരിക്കില്ലെന്നും എല്ലാം ഫെയ്‌സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details