ഹൈദരാബാദ്: ഉപഭോക്താക്കൾ ഏറെ കാത്തിരുന്ന മൾട്ടി ഡിവൈസ് സപ്പോർട്ട് ഉൾപ്പടെ മൂന്ന് മാറ്റങ്ങൾ വാട്‌സ്ആപ്പിൽ ഉടനെത്തും. വാട്‌സ്ആപ്പ് തലവൻ വിൽകാത്ത് കാർട്ട് ആണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. നേരത്തെ ഫെയ്‌സ്ബുക്ക് മേധാവി മാർക് സുക്കർബർഗ് വാട്‌സ്ആപ്പിലെ പുതിയ മാറ്റങ്ങൾ സംബന്ധിച്ച് സൂചന നൽകിയിരുന്നു. മൾട്ടി ഡിവൈസ് സപ്പോർട്ട് കൂടാതെ ഡിസപ്പിയറിങ് മോഡ്, വ്യൂ വൺസ് ഫീച്ചർ എന്നിവയാണ് മറ്റ് രണ്ട് മാറ്റങ്ങൾ.
Also Read:നോളെജ് ഇക്കോണമി ഫണ്ട് 300 കോടി രൂപയായി ഉയര്‍ത്തി
മൾട്ടി ഡിവൈസ് സപ്പോർട്ട്
നിലവിൽ വാട്‌സ്ആപ്പ് അക്കൗണ്ട് ഒരു ഡിവൈസിലും വാട്‌സ്ആപ്പ് വെബ്ബിലും മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ പുതിയ ഫീച്ചർ എത്തിയാൽ നാല് ഡിവൈസുകളിൽ ഒരേസമയം വാട്‌സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും.
ഡിസപ്പിയറിങ് മോഡ്
നിലവിൽ വാട്‌സ്ആപ്പിൽ ഡിസപ്പിയറിങ് മോഡ് ഉണ്ട്. ഓരോ ഗ്രൂപ്പിനും ചാറ്റിനും ഡിസപ്പിയറിങ് മോഡ് പ്രത്യേകം ഓണ്‍ ആക്കണം. ഇങ്ങനെ ഡിസപ്പിയറിങ് മോഡ് ഓണ്‍ ആണെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ സന്ദേശങ്ങൾ ഡിലീറ്റ് ആയി പോകും. എന്നാൽ വാട്‌സ്ആപ്പിലെ മുഴുവൻ ചാറ്റുകളെയും ഗ്രൂപ്പുകളെയും ഒരുമിച്ച് ഡിസപ്പിയറിങ് മോഡിലേക്ക് കൊണ്ടുവരാനുള്ള സൗകര്യമാണ് പുതിയ പതിപ്പിലെത്തുന്നത്. വ്യക്തികള്‍ നിശ്ചയിക്കുന്ന സമയത്തേക്ക് എല്ലാ ചാറ്റിലും ഡിസപ്പിയറിങ് മോഡ് കൊണ്ടുവരാൻ പുതിയ ഫീച്ചറിൽ സാധിക്കും.
വ്യൂ വൺസ്
വ്യൂ വണ്‍സ് ഫീച്ചർ പ്രകാരം സന്ദേശം സ്വീകരിക്കുന്ന ആൾക്ക് ഒരു തവണ മാത്രമേ അത് കാണാൻ സാധിക്കൂ. അതിനുശേഷം ആ സന്ദേശം ഡീലീറ്റ് ആയിപ്പോകും. ശബ്ദ,വീഡീയോ സന്ദേശങ്ങൾക്കും ഈ ഫീച്ചർ ഉണ്ടാകും. ആദ്യ ഘട്ടത്തിൽ വാട്‌സ്ആപ്പ് ഐഫോണുകളിലാകും പുതിയ ഫീച്ചറുകൾ എത്തുക. കൂടാകെ പാസ്‌വേഡ്-സംരക്ഷിത എൻക്രിപ്റ്റഡ് ചാറ്റ് ഫീച്ചറും വാട്‌സ്ആപ്പ് വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം.