ഹൈദരാബാദ്: അക്കൗണ്ടിന് മേൽ ഉപഭോക്താക്കൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ നൽകാനുള്ള പ്രവർത്തവനങ്ങളുമായി ട്വിറ്റർ. അതിനായി ഏതാനും പുതിയ ഫീച്ചറുകൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ട്വിറ്റർ. അതിൽ ഏറ്റവും പ്രധാനം ഉപഭോക്താക്കളുടെ വിശ്വസ്തരായ സുഹൃത്തുക്കളുടെ (Trusted Friends) ഒരു ഗ്രൂപ്പ് രൂപീകരിക്കാനുള്ള ഓപ്ഷൻ വരുമെന്നതാണ്.
Also Read: ചില്ലറ, മൊത്ത വ്യാപാരികൾക്ക് സഹായവുമായി കേന്ദ്ര സർക്കാർ
ട്വീറ്റുകൾ ഈ പ്രത്യേക ഗ്രൂപ്പിന് മാത്രം കാണാവുന്ന രീതിയിൽ പോസ്റ്റ് ചെയ്യാം. അല്ലെങ്കിൽ ഈ ഗ്രൂപ്പിന്‍റെ ട്വീറ്റ് മാത്രം ഫീഡിൽ കാണാം. ഒരു ട്വിറ്റർ ആപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് ഒരേ സമയം ഒന്നിലധികം അക്കൗണ്ടുകളിലൂടെ ട്വീറ്റ് ചെയ്യാനുള്ള സൗകര്യമാണ് മറ്റൊന്ന്. ഇത്തരം അക്കൗണ്ടുകളെ ഫെസെറ്റുകൾ എന്ന് വിളിക്കും.
ട്വിറ്ററിൽ എത്തുമെന്ന് കരുതുന്ന പുതിയ ഫീച്ചറുകൾ എല്ലാ ഫെസറ്റുകളിലെ ട്വീറ്റുകളും ഒരേ സമയം കാണാനും അല്ലെങ്കിൽ പ്രത്യേകം ഒരു ഫെസറ്റിലെ ട്വീറ്റ് മാത്രം കാണാനും സൗകര്യം ഉണ്ടാകും. ട്വിറ്ററിലെ ഒരു ഡിസൈനറുടെ ട്വീറ്റാണ് പുതിയ മാറ്റങ്ങളെ കുറിച്ചുള്ള വിവരം നൽകിയത്. എന്നാൽ ഈ മാറ്റങ്ങൾ എന്ന് മുതൽ ട്വിറ്ററിൽ എത്തുമെന്ന് വ്യക്തമല്ല.