ന്യൂഡൽഹി: വീഡിയോകൾ ശബ്ദമില്ലാതെ അയക്കാനുള്ള സംവിധാനം ലഭ്യമാക്കാനൊരുങ്ങി വാട്സ് ആപ്പ്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഉപഭോക്താക്കള്‍ക്ക് വീഡിയോ മ്യൂട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നത്. ബീറ്റ അപ്ഡേറ്റ് വേർഷനിലാണ് ഈ സംവിധാനം ലഭ്യമാകുക.
വീഡിയോകൾ ഇനി മ്യൂട്ട് ചെയ്ത് അയക്കാം; പുതിയ ഫീച്ചറുമായി വാട്‌സ് ആപ്പ്
വീഡിയോ മുറിക്കാനുള്ള ഓപ്ഷനോടൊപ്പം വീഡിയോ മ്യൂട്ടുചെയ്യാനുള്ള ഓപ്ഷനും ഇനി മുതൽ വാട്സ് ആപ്പിൽ ലഭ്യമാകും.
മ്യൂട്ട് വീഡിയോ സംവിധാനം കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും പരീക്ഷണം നടക്കുകയാണെന്നും വാട്‌സ് ആപ്പ് സംബന്ധിച്ച വിവരങ്ങൾ നൽകുന്ന വെബ്‌സൈറ്റായ ഡബ്ല്യുഎ ബീറ്റാ ഇൻഫോ അറിയിച്ചു. വീഡിയോ മുറിക്കാനുള്ള ഓപ്ഷനോടൊപ്പം വീഡിയോ മ്യൂട്ടുചെയ്യാനുള്ള ഓപ്ഷനും ഇനി മുതൽ വാട്സ് ആപ്പിൽ ലഭ്യമാകും.
നൂതന വാൾപേപ്പർ സംവിധാനത്തിനും വാനിഷ് മോഡിനും പിന്നാലെയാണ് പുതിയ സവിശേഷത അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്. അടുത്ത ആപ്പ് അപ്ഡേറ്റിനൊപ്പം സംവിധാനം ലഭ്യമാകുമെന്നാണ് സൂചന. വീഡിയോ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യുമ്പോഴും ഈ സേവനം ലഭികും.