വാഷിംഗ്ടൺ: ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ പേ വഴി ഇനി മുതൽ സ്ഥിര നിക്ഷേപം (എഫ്‌ഡി) നടത്താനാകും. ടെക്-സ്റ്റാർട്ടപ്പ്-സേതു എന്ന സംരംഭവുമായി സഹകരിച്ചാണ് അമേരിക്കൻ ടെക് ഭീമനായ ഗൂഗിൾ ഈ പദ്ധതി നടപ്പാക്കുന്നത്.
തുടക്കത്തിൽ ഒരു വർഷം വരെ ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ എഫ്‌ഡികൾ ഉപയോക്താക്കൾക്ക് ലഭിക്കും. ഭാവിയിൽ ഉജ്ജിവൻ സ്മോൾ ഫിനാൻസ് ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും ബാങ്കുകളുടെ പട്ടികയിൽ ഉണ്ടാകും. പരമാവധി പലിശ നിരക്ക് നിലവിൽ 6.35 ശതമാനമായി നിശ്ചയിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) വഴി പ്രവർത്തനക്ഷമമാകുന്ന ആധാർ അധിഷ്‌ഠിത കെവൈസി പ്രക്രിയ ചെയ്തി ആപ്പിൽ സൈൻ അപ്പ് ചെയ്താൽ ഈ സേവനം ഉപയോഗിക്കാനാകും. ടെക്-സ്റ്റാർട്ടപ്പ്-സേതു ഇതിനകം തന്നെ എഫ്‌ഡിക്കായുള്ള വിവധ കാലയളവുകൾ ആപ്പിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവയിൽ 7-29 ദിവസം, 30-45 ദിവസം, 46-90 ദിവസം, 91-180 ദിവസം, 181-364 ദിവസം, 365 ദിവസം വരെയുള്ള കാലയളവുകൾ ഉൾപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞ എഫ്ഡിക്ക് 3.5 ശതമാനം പലിശയും കൂടിയത് 6.35 ശതമാനം പലിശയുമാണ്. എന്നാൽ പുതിയ പദ്ധതിയെക്കുറിച്ച് ഗൂഗിൾ ഇന്ത്യ ഇതുവരെ സ്ഥിരീകരണം നൽകിയിട്ടില്ല.
Also read: മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകൾ ഇനി ക്രോംബുക്കിൽ ഉപയോഗിക്കാനാവില്ല