കേരളം

kerala

ETV Bharat / lifestyle

'ഡിലീറ്റ് ഫോര്‍ എവരിവണ്‍' ഇനി മുതല്‍ ഫേസ്ബുക്ക് മെസ്സഞ്ചറിലും

'ഡിലീറ്റ് ഫോര്‍ എവരിവണ്‍' മാതൃകയില്‍ മെസഞ്ചറില്‍ 'റിമൂവ് ഫോര്‍ എവരിവണ്‍'. പത്ത് മിനിറ്റാണ് സന്ദേശങ്ങള്‍ നീക്കം ചെയ്യാനുള്ള സമയപരിധി.

ഫയല്‍ ചിത്രം

By

Published : Feb 7, 2019, 9:16 AM IST

അയച്ച സന്ദേശങ്ങള്‍ പിൻവലിക്കാനുള്ള 'അണ്‍സെൻഡ്' ഫീച്ചര്‍ ഇനിമുതല്‍ ഫേസ്ബുക്ക് മെസഞ്ചറിലും. വാട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചറിന് സമാനമാണിത്. റിമൂവ് ഫോര്‍ എവരിവണ്‍, റിമൂവ് ഫോര്‍ യു എന്നീ രണ്ട് ഓപ്ഷനുകള്‍ ലഭ്യമാണ്. പത്ത് മിനിറ്റാണ് സന്ദേശങ്ങള്‍ പിൻവലിക്കാനുള്ള സമയപരിധി.

സന്ദേശങ്ങള്‍ റിമൂവ് ചെയ്ത് കഴിഞ്ഞാല്‍ വാട്സാപ്പ് മാതൃകയില്‍ 'മെസേജ് റിമൂവ്ഡ്' എന്ന് കാണിക്കും. ഗ്രൂപ്പ് സന്ദേശങ്ങളിലും, സ്വകാര്യ ചാറ്റുകളിലും ഈ സൗകര്യം ഉപയോഗിക്കാമെന്നാണ് വിവരം. മെസഞ്ചര്‍ ആപ്പിലും ഫേസ്ബുക്കിന്‍റെ ഡെസ്‌ക്ടോപ്പ് പതിപ്പിലും ഈ ഫീച്ചര്‍ ലഭ്യമാണ്. അബദ്ധത്തില്‍ സന്ദേശമയച്ച് പൊല്ലാപ്പിലാകുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാകും.

ABOUT THE AUTHOR

...view details