കേരളം

kerala

ETV Bharat / lifestyle

രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ഫേസ്ബുക്ക്

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് നിയന്ത്രണവുമായി ഫേസ്ബുക്ക്. ഇത്തരം പരസ്യത്തിന് പിന്നിലെ സ്വകാര്യത നീക്കുന്ന രീതിയിലുള്ള സംവിധാനമാണ് ഫേസ്ബുക്ക് ഒരുക്കിയിരിക്കുന്നത്.

ഫേസ്ബുക്ക്

By

Published : Feb 10, 2019, 6:48 PM IST

പരസ്യങ്ങള്‍ക്കായി പണം മുടക്കിയതാരാണ്, പബ്ലിഷ് ചെയ്തതാരാണ്, എത്ര പണം ചിലവാക്കി, ഏതൊക്കെ വിഭാഗത്തിലാണ് പരസ്യം എത്തിപ്പെട്ടത്, പരസ്യം പ്രത്യക്ഷപ്പെട്ട പേജ് എവിടെ നിന്നാണ് പ്രവര്‍ത്തിക്കുന്നത് എന്നീകാര്യങ്ങള്‍ പരസ്യപ്പെടുത്താനാണ് ഫേസ്ബുക്കിന്‍റെ തീരുമാനം. ഇതിനായി പ്രത്യേക ലൈബ്രററി സംവിധാനം ഒരുക്കുമെന്നും ഫേസ്ബുക്ക് വെളിപ്പെടുത്തി.

ഇന്ത്യക്ക് പുറമെ നൈജീരിയ, യുക്രൈന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും ഫേസ്ബുക്ക് ഈ നിയന്ത്രണം കൊണ്ട് വരും. നഷ്ടപ്പെട്ട സുതാര്യതയും വിശ്വാസ്യതയും വീണ്ടെടുക്കാനാണ് ഫേസ്ബുക്ക് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details