യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റില്‍ - കരുളായി
കരുളായി കരിന്താർ സ്വദേശി വെട്ടൻ ഹബീബ് റഹ്മാനെയാണ് പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം: കരുളായി സ്വദേശിനിയായ യുവതിയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ഉപദ്രവിക്കുവാൻ ശ്രമിക്കുകയും പിന്നീട് നിരന്തരം പിൻതുടർന്ന് ശല്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റില്‍. കരുളായി കരിന്താർ സ്വദേശി വെട്ടൻ ഹബീബ് റഹ്മാനെയാണ് പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ വിഷ്ണുവിന്‍റെ നിർദ്ദേശ പ്രകാരം എസ് ഐ രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്. രണ്ടു മാസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി യുവതിയുടെ ദേഹത്തു കയറി പിടിക്കുകയായിരുന്നു. പിന്നീട് നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി. സ്കൂൾ വിദ്യാർഥിനിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയാണ് ഇയാള്‍.