തിരുവനന്തപുരം: ശ്രീനാരായണപുരത്ത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. ശ്രീനാരായണപുരം തടത്തരികത്ത് വീട്ടിൽ എൻ.അനൂപിനെ(34) പോത്തൻകോട് പൊലീസ് മർദിച്ചെന്നാണ് പരാതി. ഞായറാഴ്‌ച രാത്രി ആറര മണിയ്ക്കാണ് സംഭവം നടന്നത്. മർദനമേറ്റ അനൂപ് കന്യാകുളങ്ങര ആശുപത്രിയിൽ ചികിത്സ തേടി.
തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി - thiruvanathapuram
ശ്രീനാരായണപുരം തടത്തരികത്ത് വീട്ടിൽ എൻ.അനൂപിനെ(34) പോത്തൻകോട് പൊലീസ് മർദിച്ചെന്നാണ് പരാതി.
തിരുവനന്തപുരത്ത് യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി
ശ്രീനാരായണപുരത്ത് പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന് പൊലീസ് കൺട്രോൾ റൂമിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോത്തൻകോട് പൊലീസ് ശ്രീനാരായണപുരത്ത് പോയതെന്ന് പോത്തൻകോട് സി.ഐ. പറഞ്ഞു. അവിടെ കൂടി നിന്ന് ബഹളം വച്ചവരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും പോകാൻ കൂട്ടാക്കിയില്ലായെന്നും തുടർന്നാണ് പൊലീസ് ലാത്തി വീശിയതെന്നും എസ്.എച്ച്.ഒ . ഡി. ഗോപി പറഞ്ഞു.