തൃശ്ശൂരിൽ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി യുവാവ് അറസ്റ്റിൽ.ചാവക്കഠട് പാലയൂർ സ്വദേശി
നഹീമിനെയാണ് തൃശ്ശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.എഫ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തൃശ്ശൂരിൽ വൻ മയക്കുമരുന്നു വേട്ട; യുവാവ് അറസ്റ്റിൽ
ന്യൂജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ 140 ഗ്രാം, നാല് എൽ.എസ്.ഡി സ്റ്റാമ്പുകൾ നാല്, ആറ് എം.ഡി.എം.എ ഗുളികകൾ, മൂന്നു ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് യുവാവിൽ നിന്ന് എക്സൈസ് സംഘം പിടികൂടിയത്.
ന്യുജനറേഷൻ സിന്തറ്റിക് മയക്കുമരുന്നുകളായ ഹാഷിഷ് ഓയിൽ 140 ഗ്രാം, നാല് എൽ.എസ്.ഡി സ്റ്റാമ്പുകൾ നാല്,ആറ് എം.ഡി.എം.എ ഗുളികകൾ ,മൂന്നു ഗ്രാം ബ്രൗൺ ഷുഗർ എന്നിവയാണ് ഇയാളിൽ നിന്നും പിടികൂടിയത്.തൃശ്ശൂർ നഗരത്തിലെ കോളജ്വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം വർധിച്ച സാഹചര്യത്തിൽ തൃശൂർ എക്സൈസ് കഴിഞ്ഞ പത്തു ദിവസമായി നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 30 ഓളം വിദ്യാർത്ഥികളെ പിടികൂടുകയും അവരിൽ നിന്നും ലഭിച്ച വിവരത്തിന്‍റെഅടിസ്ഥാനത്തിൽ നഹീമിനെ പിടികൂടുകയുമായിരുന്നു.ഒരു ഗ്രാം ഹാഷിഷ് ഓയിലിന് മയക്കുമരുന്ന് വിപണിയിൽ 2500 രൂപയും,എൽ.എസ്.ഡി സ്റ്റാമ്പ്ഒന്നിന് 4000 രൂപയുമാണ്.എം.ഡി.എം.എ ഗുളിക ഒന്നിന് 2500 രൂപവീതവും ഒരു ഗ്രാം ബ്രൗൺ ഷുഗറിന് 4500 രൂപയുമാണ് വില.ഗോവയിൽ നിന്നുമാണ് പ്രതി മയക്കുമരുന്നുകൾ കേരളത്തിൽ എത്തിച്ചിരുന്നത്.