തിരുവനന്തപുരം: നെയ്യാറ്റിൻകര പുല്ലുവിളയിൽ യുവതിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. യുവതിയുടെ ഭർത്താവ് പൊലീസ് കസ്റ്റഡിയിലെന്ന് സൂചന. കാഞ്ഞിരംകുളം പുല്ലുവിള ചാവടിയിൽ നിതീഷിന്‍റെ ഭാര്യ ഷൈനിയെയാണ് കൊലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നെയ്യാറ്റിന്‍കരയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ - kerala crime news
വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം
പുല്ലുവിളയിൽ യുവതിയെ കൊലപ്പെടുത്തിയ നിലയിൽ
ഉച്ചയോടു കൂടിയാണ് യുവതിയുടെ മൃതദേഹം വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഷൈനിയുടെ വായിൽ തുണി തിരുകിയ നിലയിലായിരുന്നു .
നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കൊലപ്പെടുത്താനുള്ള കാരണം വ്യക്തമല്ല. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം ആർഡിഒയുടെ സാന്നിധ്യത്തിൽ നടപടികൾ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്.
Last Updated : Jan 11, 2020, 9:39 PM IST