കൊല്ലം: അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിനെയും പാമ്പു പിടുത്തക്കാരനെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. ഏറം സ്വദേശിനി ഉത്രയാണ് ഇക്കഴിഞ്ഞ ഏഴിന് കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി അശോക് കുമാറിന്‍റെ നേതൃത്വത്തിലാണ് ഭർത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്. ഉത്രയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന മാതാപിതാക്കൾ നൽകിയ പരാതിയിൽ ലോക്കൽ പൊലീസിൽ നിന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവം; ഭർത്താവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു - crime branch
ഏറം സ്വദേശിനി ഉത്രയാണ് ഇക്കഴിഞ്ഞ ഏഴിന് കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ എസ്.പി അശോക് കുമാറിന്‍റെ നേതൃത്വത്തിലാണ് ഭർത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നത്.
അടൂരിലെ ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ ഭർത്താവ് സൂരജിനൊപ്പം ഉറങ്ങിക്കിടന്ന ഉത്രയെ അബോധാവസ്ഥയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് പാമ്പുകടിച്ചതായി അറിയുന്നത്. തുടർന്ന് നടന്ന പരിശോധനയിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും വിഷപാമ്പിനെ കണ്ടെത്തിയിരുന്നു. രണ്ടുമാസം മുമ്പ് അടൂരിലെ വീട്ടിൽ വച്ചും ഉത്രയെ പാമ്പ് കടിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സക്ക് ശേഷം സ്വന്തം വീട്ടിൽ വിശ്രമത്തിലിരിക്കെയാണ് വീണ്ടും പാമ്പു കടിക്കുന്നതും മരണം സംഭവിക്കുന്നതും.