പാലക്കാട്:രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് ബ്യൂറോയുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് ഐബിയും കൊല്ലങ്കോട് റേഞ്ച് ഉദ്യോഗസ്ഥരും ഗോവിന്ദാപുരം ചെക്ക്പോസ്റ്റ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലാകുന്നത്.
കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
അഴീക്കോട് ബീച്ചില്‍ വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ കാട്ടുപറമ്പ് വീട്ടില്‍ റഹീം മകന്‍ റിന്‍ഷാദു (22), ഏരിയാട് സ്വദേശി തരുവിടിയില്‍ വീട്ടില്‍ നാസര്‍ മകന്‍ അന്‍സില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ റിന്‍ഷാദു മുനമ്പം ബീച്ചില്‍ മത്സ്യത്തൊഴിലാളിയാണ്. അഴീക്കോട് ബീച്ചില്‍ വില്‍പ്പനക്കായാണ് കഞ്ചാവ് കൊണ്ട് വന്നതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇത് അഞ്ചാം തവണയാണ് കഞ്ചാവ് കടത്തുന്നതെന്ന് പ്രതികള്‍ പറഞ്ഞു.
എക്സൈസ് ഇൻസ്പെക്ടർമാരായ വി. അനൂപ്, എസ്. ബാലഗോപാലൻ പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽകുമാർ,സി. റിനോഷ്, യൂനുസ്,എം.എസ്. മിനു, സജിത്ത്, ഷാനവാസ്, ഗോപൻ, ജഗദീശൻ രമേശ്, രാജേഷ് ചുള്ളിയാർ മേഡ്, ബിജു ലാൽ, വിജേഷ് കുമാർ,സത്താർ,മുജീബ് റഹ്മാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.