തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഹർജിയിലുള്ളത്. വിസ്താരം നടക്കുമ്പോൾ പ്രതിഭാഗത്തു നിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹർജിയിലുണ്ട്. എട്ടാം പ്രതി ദിലീപിന്‍റെ അഭിഭാഷകർക്കെതിരെയാണ് ആരോപണം ഉന്നയിച്ചത്.
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് വാദിഭാഗം - വിചാരണക്കോടതി മാറ്റണം
കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണമാണ് പ്രധാനമായും ഹർജിയിലുള്ളത്. വിസ്താരം നടക്കുമ്പോൾ പ്രതിഭാഗത്തു നിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങൾ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹർജിയിലുണ്ട്.
ഇൻ-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാൻ തയ്യാറായില്ല. പ്രതി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹർജി പരിഗണിച്ചില്ല തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതിയിൽ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികൾ പൂർത്തിയാക്കി ജനുവരിയിൽ വിധി പറയാനിരിക്കെയാണ് ഇരയും സാക്ഷിയുമായ നടിയുടെ ഭാഗത്ത് നിന്നും നിർണായക നീക്കമുണ്ടായത്. പ്രോസിക്യൂഷൻ സാക്ഷി പട്ടികയിലെ പ്രധാന സാക്ഷികളെയെല്ലാം ഇതിനകം വിചാരണ കോടതി വിസ്തരിച്ചിരുന്നു.