തൃശ്ശൂര്‍: തൃശ്ശൂർ എളവള്ളിയിൽ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. എളവള്ളി വാകാ സ്വദേശിയും റിട്ടേര്‍ഡ് അധ്യാപകനുമായ കുന്നത്തുള്ളി വീട്ടിൽ സുഗുണനെയാണ് വീടിന്‍റെ സമീപത്തെ മതിൽ തകർത്തത് ചോദ്യം ചെയ്തതിനെ തുടർന്ന് പരിസരവാസികളായ യുവാക്കൾ സംഘം ചേർന്ന് മർദ്ദിച്ചത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഞായറാഴ്ച വൈകീട്ട് തന്‍റെ വീടിന്‍റെ ഗേറ്റിന് സമീപം കല്ലുകള്‍ കൊണ്ട് നിര്‍മിച്ച താല്‍കാലിക മതില്‍ ഇടിഞ്ഞ് വീണത് സമീപത്തുണ്ടായിരുന്ന യുവാക്കളോട് ചോദിച്ചപ്പോൾ യുവാക്കൾ സംഘം ചേർന്ന് സുഗുണനെ മർദ്ദിക്കുകയായിരുന്നു.
തൃശ്ശൂരില്‍ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റില്‍ - old man
മർദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്
തൃശ്ശൂരില്‍ വൃദ്ധനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റില്‍
വൃദ്ധനെ മർദ്ദിച്ച പരിസരവാസികളായ വടാശേരി വീട്ടിൽ പ്രകാശൻ, പ്രമോദ്, പ്രണവ്, അടിയാറെ വീട്ടിൽ രാജു, ഷാരുൺ, അഭിജിത്ത് എന്നിവരെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രൂരമായ മര്‍ദ്ദനത്തിൽ പരിക്കേറ്റ സുഗുണന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സുഗുണന്‍റെ കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് മൂന്നു ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നടപടി സ്വീകരിച്ചത്.
Last Updated : Jul 25, 2019, 6:24 AM IST