കേരളം

kerala

ETV Bharat / jagte-raho

13കാരിക്ക് പീഡനം; മൂന്നാം അച്ഛനും അയൽക്കാരനും പ്രതികൾ

രണ്ട് പേർക്കെതിരെ ശാന്തൻപാറ, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിലായിട്ടാണ് കേസ്

ഇടുക്കി  രാജകുമാരി  തമിഴനാട്  idukki  tamilnad  rajakumari
പതിമൂന്ന്ക്കാരിക്ക് പീഡനം മൂന്നാം അച്ഛനും അയൽക്കാരനും അറസ്‌റ്റിൽ

By

Published : Sep 14, 2020, 8:02 PM IST

ഇടുക്കി: രാജകുമാരി ഖജനാപ്പാറയിൽ 13കാരിയായ പെൺകുട്ടിയെ ശാരീരിക പീഡനത്തിന് ഇരയാക്കിയ രണ്ട് പേർക്കെതിരെ ശാന്തൻപാറ, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിൽ കേസ്. തമിഴനാട് സ്വദേശിയും 55 കാരനുമായ മൂന്നാം അച്ഛൻ അറസ്റ്റിൽ. രണ്ടാം പ്രതി ഖജനാപ്പാറ താമസക്കാരനായ നാഗരാജൻ (45) ഒളിവിൽ. തമിഴ്നാട്ടിലേയ്ക്ക് കടന്നുവെന്ന് കരുതപ്പെടുന്ന ഇയൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്.

ഹൈറേഞ്ചിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ കുട്ടിയെ ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിംഗുകണ്ടത്ത് താമസിക്കുന്ന മൂന്നാം അച്ഛൻ ഒരു വർഷമായി ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നു. മാതാവും, മൂന്നാം അച്ഛനും പണിക്ക് പോയ സമയം ഖജനാപ്പാറയിലെ വീട്ടിൽ തനിച്ചായിരുന്ന കുട്ടിയെ പീഡിപ്പിച്ചതിനാണ് നാഗരാജനെതിരെ കേസ്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിയ കുട്ടി നൽകിയ വിവരങ്ങൾ ആശുപത്രി അധികൃതർ ചൈൽഡ് ലൈനിന് കൈമാറിയതിനെ തുടർന്നാണ് പൊലീസ് നടപടി.

വനിത പൊലീസിന് പുറമെ മജിസ്ട്രേറ്റും കുട്ടിയുടെ മൊഴിയെടുത്തിട്ടുണ്ട്. ഐ. പി. സി 354 എ, പോക്സോ 27, 08 സെക്‌ഷനുകൾ എന്നിവ പ്രകാരം കേസെടുത്ത് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്ത മൂന്നാം അച്ഛനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒളിവിൽ പോയിരിക്കുന്ന നാഗരാജനെതിരെ പോക്സോ, 376 എന്നിവ പ്രകാരമാണ് രാജാക്കാട് പൊലീസ് കേസെടുത്തിരിക്കുന്നത്.

ABOUT THE AUTHOR

...view details