നിയമവിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍ - arrest
നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ അഭിഭാഷകൻ ഇമ്മേനെനി രാമ റാവു അറസ്റ്റിലായി.
ഹൈദരാബാദ്: നിയമവിദ്യാർഥിനിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന കേസില്‍ ആരോപണവിധേയനായ അഭിഭാഷകൻ അറസ്റ്റിലായി. കഴിഞ്ഞ ഏപ്രിൽ 26 ന് പീഡനത്തിനിരയായ വിദ്യാർഥിനി ചിൽക്കൽഗുഡ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സിവിൽ കോടതിയിൽ ഇന്‍റേൺഷിപ്പിനിടയിലാണ് ഇമ്മേനെനി രാമ റാവു എന്ന അഭിഭാഷകനെ വിദ്യാർഥിനി പരിചയപ്പെടുന്നത്. പിന്നീട് വിസിറ്റിംഗ് കാർഡ് നൽകുകയും ഏപ്രിൽ 21 ന് തന്‍റെ വസതിയിൽ എത്തിച്ചേരാൻ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെ വച്ച് അഭിഭാഷകന്‍ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ഏപ്രിൽ 25 ന് വീണ്ടും വസതിയിലെത്താൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കൃത്യത്തില്‍ അഭിഭാഷകന്‍റെ ഭാര്യയും പങ്കാളിയായിരുന്നു. അറസ്റ്റിലായ അഭിഭാഷകന്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.