കേരളം

kerala

ETV Bharat / jagte-raho

85 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍ - ഡെപ്യൂട്ടി കമ്മീഷണര്‍

കാഞ്ചി റാഞ്ചോർ ഭാരത്, സുനിത ലക്ഷ്മൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഗുലാഭ് ഭായ് പര്‍മാര്‍ ഓടി രക്ഷപ്പെട്ടു

85 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി രണ്ടുപേര്‍ അറസ്റ്റില്‍

By

Published : Jul 7, 2019, 10:55 AM IST

Updated : Jul 7, 2019, 11:27 AM IST

സൂററ്റ്: 85 ലക്ഷം രൂപയുടെ വ്യാജ കറന്‍സി നോട്ടുകളുമായി സച്ചിന്‍ മേഖലയിലെ ഫ്ലാറ്റില്‍ നിന്ന് ശനിയാഴ്ച രണ്ടുപേര്‍ അറസ്റ്റിലായി. കാഞ്ചി റാഞ്ചോർ ഭാരത്, സുനിത ലക്ഷ്മൺ എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഗുലാഭ് ഭായ് പര്‍മാര്‍ ഓടി രക്ഷപ്പെട്ടു. ഫ്ളാറ്റില്‍ നിന്നും കളര്‍ സ്കാനറും പ്രിന്‍ററും കണ്ടെടുത്തതായി സൂററ്റ് ഡെപ്യൂട്ടി കമ്മിഷണർ വിധി ചൗധരി പറഞ്ഞു. റെയ്ഡില്‍ 84 ലക്ഷം രൂപ വിലവരുന്ന 2000 രൂപയുടെ നോട്ടുകളും ഒന്നരലക്ഷം രൂപ വിലവരുന്ന 500 രൂപയുടെ വ്യാജ നോട്ടുകളുമാണ് കണ്ടെത്തിയത്. ഭാരത് നഗർ, അമ്രേലി റൂറൽ പൊലീസ് സ്റ്റേഷനുകളിൽ രക്ഷപ്പെട്ട പ്രതി ഗുലാഭ് ഭായ് പര്‍മാറിനെതിരെ രണ്ട് വ്യാജ കറൻസി നോട്ട് കേസുകൾ നിലവിലുണ്ട്.

Last Updated : Jul 7, 2019, 11:27 AM IST

ABOUT THE AUTHOR

...view details