കൊല്ലം: കൊട്ടാരക്കരയില്‍ യുവാവില്‍ നിന്നും കഞ്ചാവ് പിടികൂടി. കാടാംകുളം പ്രസന്ന മന്ദിരത്തിൽ റിഷഫ് പി നായരാണ് പൊലീസ് പിടിയിലായത്. ഇയാളില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുൻപും കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾക്കെതിരെ ശാസ്താംകോട്ട ,കുണ്ടറ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
50 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി - seized
ഇയാളില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മുൻപും കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾക്കെതിരെ ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്.
50 ഗ്രാം കഞ്ചാവുമായി യുവാവ് പിടികൂടി
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായണ് റിഷഫ്. കഞ്ചാവുകൾ ചെറു പൊതികളിലാക്കി നൽകുകയാണ് വില്പന രീതി. ആവശ്യക്കാരനെന്ന വ്യാജേന രഹസ്യമായി സമീപിച്ചാണ് ഇയാളെ പിടികൂടിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി നാസറുദ്ദീന് കിട്ടിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സി.ഐ പ്രശാന്തിന്‍റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജീവ് മനോജ് ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ രാധാകൃഷ്ണപിള്ള, ആശിഷ് കോഹൂർ, ജയകുമാർ, സജി ജോൺ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.