കേരളം

kerala

ETV Bharat / jagte-raho

കൊച്ചിയിൽ ഹോട്ടൽ കുത്തിത്തുറന്ന് മോഷണം, പ്രതി പിടിയിൽ - hotel

സാമ്പത്തിക തിരിമറി നടത്തിയതിനെ തുടർന്ന് ഇയാളെ ഹോട്ടലിൽ നിന്നും കഴിഞ്ഞ ഡിസംബർ മാസം പിരിച്ചു വിട്ടിരുന്നു. ഹോട്ടലിൽ നിന്നും ജോലി നിർത്തി പോയവരെ കുറിച്ചുള്ള അന്വഷണത്തിനൊടുവിൽ സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ ജസീൽ

By

Published : Mar 9, 2019, 4:09 AM IST

എറണാകുളം കത്രിക്കടവിലെ തലശ്ശേരി ഹോട്ടൽ കുത്തി തുറന്നു മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ഹോട്ടലിലെമുൻ ജീവനക്കാരനും തൃശൂർ കടവല്ലൂർ സ്വദേശിയുമായ ആലുങ്കൽ വീട്ടിൽ ജസീലിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി 25 ന് പുലർച്ചെ രണ്ട് മണിയോടെ ഹോട്ടലിലെ അടുക്കള വാതിൽ പൊളിച്ച്അകത്തു കയറിയ ഇയാൾ 65000രൂപ മോഷ്ടിച്ച്കടന്നുകളയുകയായിരുന്നു. ഹോട്ടലിൽ സിസിടിവിയുളളകാര്യം അറിയാമായിരുന്നതിനാൽ മുഖം മറച്ചതിനു ശേഷമാണ് ഇയാൾഅകത്തു കയറിയത്.ഹോട്ടലിൽ നിന്നും ജോലി നിർത്തിപ്പോയവരെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിൽ സൈബർ സെല്ലിന്‍റെസഹായത്തോടെയാണ്പ്രതിയെ പിടികൂടിയത്.സാമ്പത്തിക തിരിമറി നടത്തിയതിനെ തുടർന്ന് ഇയാളെ ഹോട്ടലിൽ നിന്നും കഴിഞ്ഞ ഡിസംബർ മാസം പിരിച്ചു വിട്ടിരുന്നു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്തെളിവെടുപ്പ് നടത്തി. കൂടുതൽ പേർ മോഷണത്തിൽ പങ്കാളികളായിട്ടുണ്ടോ എന്ന കാര്യവുംപൊലീസ് പരിശോധിച്ചു വരികയാണ്.

ABOUT THE AUTHOR

...view details