അര്‍ധരാത്രി വീട്ടില്‍ കയറി പൊലീസ് അതിക്രമം - kollam police
ഒളിവില്‍ പോയ പ്രതികളെ അന്വേഷിച്ചെത്തിയ പൊലീസ് സംഘമാണ് പ്രതിയുടെ വീട്ടില്‍ സംഘര്‍ഷം സൃഷ്‌ടിച്ചത്. സ്‌ത്രീകളെയും കുട്ടികളെയും ഇവര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
അര്‍ധരാത്രിയില്‍ വീട്ടില്‍ കയറി പൊലീസ് അതിക്രമം
കൊല്ലം: അര്‍ധരാത്രിയില്‍ വീട്ടില്‍കയറി സത്രീകളടക്കമുള്ളവരെ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. ഒളിവില്‍ പോയ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസാണ് പ്രതിയുടെ വീട്ടില്‍ അതിക്രമം നടത്തിയത്. വനിതാ പൊലീസില്ലാതെ വീട്ടിലെത്തിയ പൊലീസ് സംഘം സ്‌ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടയില്‍ വീട്ടിലുണ്ടായിരുന്ന കാന്‍സർ രോഗിയായ സ്‌ത്രീ തളർന്നുവീണു.