തൃശ്ശൂര്‍:ഡൽഹിയിൽ നിന്നെത്തി വടക്കാഞ്ചേരിയിൽ ഇറങ്ങി നടന്നയാളെ മെഡിക്കൽ കോളജിലെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. കോട്ടയം കുറിച്ചിത്താനം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ രാജേഷിനെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ക്വാറന്‍റൈനിലേക്ക് മാറ്റിയത്.
ഡല്‍ഹിയില്‍ നിന്നെത്തി തൃശ്ശൂരില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു - Langer
കോട്ടയം കുറിച്ചിത്താനം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ രാജേഷിനെയാണ് നാട്ടുകാരും പൊലീസും ചേർന്ന് ക്വാറന്‍റൈനിലേക്ക് മാറ്റിയത്.
കുറ്റിയങ്കാവ് കുളത്തിൽ കുളിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നാട്ടുകാർ കണ്ടെത്തി പൊലീസിന് കൈമാറിയത്. മാനസിക നില തെറ്റിയതുപോലെയാണ് ഇയാളുടെ പെരുമാറ്റമെന്ന് നാട്ടുകാർ പറയുന്നു. ദേശമംഗലത്തെ ആശ്രമത്തിലേക്ക് വന്നതാണെന്നാണ് ഇയാള്‍ പറയുന്നത്. ഡൽഹിയിൽ നിന്നും എറണാകുളത്ത് എത്തിയ ഇയാൾ കെ.എസ്.ആർ.ടി.സി ബസിലാണ് തൃശൂരിലെത്തിയതെന്ന് പറയുന്നു. അവിടെ നിന്ന് ദേശമംഗലത്തെ ആശ്രമത്തിലേക്ക് കാർ വിളിച്ചു.
വഴിയിൽ അത്താണിയിലെത്തി എ.ആർ.എസ് കോംപ്ലക്സിലെ എ.ടി.എമ്മിൽ നിന്ന് പണമെടുത്തു. സമീപത്തെ ഹോട്ടലിൽ നിന്ന് ചായ കുടിച്ച ശേഷമാണ് കുറ്റിയങ്കാവ് ക്ഷേത്ര കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഈ സമയത്താണ് നാട്ടുകാർ കണ്ടത്. ഇയാൾ ഇറങ്ങി നടന്ന പ്രദേശങ്ങൾ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് അണുമുക്തമാക്കി.