അഗർത്തല: ത്രിപുരയിൽ ശാരീരിക വെല്ലുവിളി നേരിടുന്ന 14 വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി ആരോപണം. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് ത്രിപുര ജില്ലയിലെ ലാൽചേര ഗ്രാമത്തിലാണ് സംഭവം.
ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്
POSCO
പീഡനവിവരം പെൺകുട്ടി അമ്മയോട് പറഞ്ഞതിനെ തുടർന്ന് അമ്മ ഭർത്താവിനെതിരെ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരം പിതാവിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് പിതാവ് കുട്ടിയെ പീഡിപ്പിച്ചത്.