സാമ്പത്തിക തട്ടിപ്പ്; സിനിമാതാരം പ്രശാന്ത് നാരായണനും ഭാര്യയും പിടിയില്‍ - prashant narayanan
മലയാള സിനിമാ നിര്‍മാതാവായ തോമസ് പണിക്കരാണ് കബളിപ്പിക്കപ്പെട്ടത്. ഇരുവരെയും തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്‌തംബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
മുംബൈ: നിര്‍മാതാവില്‍ നിന്ന് പണം തട്ടിയ കേസില്‍ സിനിമാതാരം പ്രശാന്ത് നാരായണനും ഭാര്യ ഷോണയും അറസ്റ്റില്‍. ഇരുവരെയും തലശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സെപ്‌തംബര്‍ 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. മലയാള സിനിമാ നിര്‍മാതാവായ തോമസ് പണിക്കര്‍ നല്‍കിയ പരാതി പ്രകാരം, 2017 ല്‍ ഇയാള്‍ നിര്‍മിച്ച ചിത്രത്തില്‍ പ്രശാന്തും അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഇരുവരും സുഹൃത്തുക്കളായി. പിന്നീട് പ്രശാന്തിന്‍റെ ഭാര്യാപിതാവിന്‍റെ കമ്പനിയില്‍ തോമസ് പണിക്കരോട് പണം നിക്ഷേപിക്കാന്‍ പ്രശാന്ത് ആവശ്യപ്പെടുകയും തോമസ് 1.20 കോടി രൂപ നല്‍കുകയും ചെയ്‌തു. പിന്നീടാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടര്‍ന്ന് പണിക്കര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേരളത്തില്‍ നിന്നും ഏഴ് പേരടങ്ങുന്ന പൊലീസ് സംഘമാണ് മുംബൈയിലെത്തി പ്രശാന്തിനെ അറസ്റ്റ് ചെയ്തത്. ഹിന്ദിയിലും മലയാളമടക്കമുള്ള സൗത്ത് ഇന്ത്യന്‍ ഭാഷകളിലും ഉള്‍പ്പെടെ അമ്പതോളം സിനിമകളില്‍ അഭിനയിച്ചയാളാണ് പ്രശാന്ത് നാരായണന്‍.