മുംബൈ: യുവാവിന്‍റെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്. മറൈന്‍ ഡ്രൈവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന മൂന്ന് പൊലീസുകാരാണ് ആക്രമിക്കപ്പെട്ടത്. ശനിയാഴ്‌ച പുലര്‍ച്ചെ ഒന്നരക്കായിരുന്നു സംഭവം. 27 വയസുകാരനായ കരണ്‍ പ്രദീപ് നയ്യാരാണ് പൊലീസിനെ ആക്രമിച്ചത്.
മുംബൈയില്‍ യുവാവിന്‍റെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക് - മുംബൈ
ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് ആക്രമിച്ചത്.
മുംബൈയില്‍ യുവാവിന്‍റെ ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരിക്ക്
ബ്രീച്ച് കാന്‍ഡി പ്രദേശത്തിന് സമീപം സില്‍വര്‍ ഓക്‌സില്‍ താമസിക്കുന്ന ഇയാള്‍ രാത്രി കത്തിയുമായി നടക്കുന്നത് ചോദ്യം ചെയ്‌തപ്പോള്‍ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്‌തു വരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.