ജബൽപൂർ:മധ്യപ്രദേശില്‍ വനിതാ ഗാർഡിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ സുബാഷ് ചന്ദ്രബോസ് സെൻട്രൽ ജയിൽ മുൻ അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ടിനെതിരെ കേസ്. ജബൽപൂരിൽ ജോലി ചെയ്തിരുന്ന സമയത്ത് പരാതിക്കാരിയുമായി പ്രതി പ്രശാന്ത് ചൗഹാൻ ബന്ധം സ്ഥാപിച്ചിരുന്നെന്നും തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് കേസ്. ഇക്കാര്യത്തിൽ ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും അന്വേഷണ നടപടികൾ ആരംഭിച്ചതായും സംഭവത്തിൽ കൂടുതൽ തൊളിവുകൾ ശേഖരിക്കുകയാണെന്നും ആന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുൻ അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി ആരോപണം
തന്നെ വിവാഹം കഴിക്കണമെന്ന് പല തവണ ആവശ്യപ്പെട്ടിരുന്നതായും ഇതേ തുടര്‍ന്ന് നവംബർ പതിനഞ്ചിന് വിവാഹം കഴിക്കാമെന്നേറ്റ ചൗഹാൻ നവംബർ പതിനഞ്ചിന് മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നെന്നും പരാതിക്കാരി ആരോപിക്കുന്നു
2015 മുതൽ ചൗഹാൻ തന്നെ പീഡിപ്പിക്കുകായിരുന്നെന്ന് പരാതിക്കാരി ആരോപിക്കുന്നു. ചൗഹാനെ ജബൽപൂരിലെ സെൻട്രൽ ജയിലിൽ നിന്ന് സിയോണിയിലേക്കും യുവതിയെ നർസിംഗ്‌പൂരിലേക്കും സ്ഥലം മാറ്റിയതോടെയാണ് താൻ ചതിക്കപ്പെടുകയാണെന്ന് മനസിലായതെന്നും പരാതിക്കാരി ആരോപിക്കുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് പരാതിക്കാരി ചൗഹാനോട് പല തവണ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് നവംബർ പതിനഞ്ചിന് വിവാഹം കഴിക്കാമെന്നേറ്റ ചൗഹാൻ നവംബർ പതിനഞ്ചിന് മുമ്പ് മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്.