എറണാകുളം: മൂവാറ്റുപുഴ സ്വദേശിയായ 17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കാമുകനും ഭാര്യയും അറസ്റ്റിൽ. പെണ്‍കുട്ടിയുടെ കാമുകന്‍ അഖില്‍ ശിവന്‍ (23) ഇയാളുടെ ഭാര്യ പ്രസീദ കുട്ടന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ജൂൺ 18-ാം തിയതിയാണ് മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി അഖിൽ പരിചയപ്പെടുന്നത്. ശേഷം നിരവധി തവണ ഇയാള്‍ പീഡിപ്പിച്ചു.
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍ - പോക്സോ കേസ്
പെണ്‍കുട്ടിയുടെ കാമുകന്‍ അഖില്‍ ശിവന്‍ (23) ഇയാളുടെ ഭാര്യ പ്രസീദ കുട്ടന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം ജൂൺ 18-ാം തിയതിയാണ് മൂവാറ്റുപുഴ സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
17 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: രണ്ടുപേര്‍ അറസ്റ്റില്‍
ഇതിനിടെ കാമുകന് മറ്റൊരു ഭാര്യയുണ്ടെന്ന് അറിഞ്ഞ പെണ്‍കുട്ടിയുടെ മാനസികനില തകരാറിലായി. തുടര്‍ന്ന് ഇവരെ കോലഞ്ചേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും ആഖിലും ഭാര്യ പ്രസീദയും ചേര്‍ന്ന് പെണ്‍കുട്ടിയെ വയനാട്ടിലേക്ക് കടത്തി കൊണ്ടു പോകുകയായിരുന്നു. വയനാട് സ്വദേശിയായ പ്രസീദയുടെ വീട്ടില്‍ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ പെണ്‍കുട്ടി ഇവിടെ നിന്നും രക്ഷപ്പെട്ടു. പ്രതികള്‍ക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു.
Last Updated : Jun 23, 2020, 6:23 PM IST