കേരളം

kerala

ETV Bharat / jagte-raho

കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി - ലക്നൗ

പിതാവിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികില്‍സയിലാണ്.

കാണാതായ പെണ്‍കുട്ടി കഴുത്തറക്കപ്പെട്ട നിലയില്‍

By

Published : Sep 16, 2019, 7:53 AM IST

ലക്നൗ (ഉത്തര്‍പ്രദേശ്): ഞായറാഴ്ച വൈകുന്നേരം കാണാതായ ആറുവയസുകാരിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കുട്ടിയുടെ പിതാവിനൊപ്പം ജോലി ചെയ്‌തിരുന്നയാളുടെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികില്‍സയിലാണ്.
പിതാവിന്‍റെ സുഹൃത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസിൽ അന്വേഷണം നടന്നുവരികയാണെന്നും ലക്‌നൗ പൊലീസ് സൂപ്രണ്ട് കലാനിധി നൈതാനി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details