മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി - മംഗളൂരു വിമാനത്താവളം
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 633 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്
മംഗളൂരു വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി
ബെംഗളൂരു: മംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് 25 ലക്ഷത്തിലധികം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. കാസര്‍കോട് സ്വദേശിയായ സൈഫുദ്ദീൻ (23) എന്നയാളില്‍ നിന്നാണ് 633 ഗ്രാം സ്വര്‍ണം പിടികൂടിയത്. ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. 1962ലെ കസ്റ്റംസ് ആക്‌ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഫെബ്രുവരി 25 വരെ ജുഡീഷ്യൽ കസ്റ്റഡിയില്‍ വിട്ടു.