കൊല്ലം: ആരാധനാലയങ്ങളില്‍ മോഷണം നടത്തി വന്നിരുന്ന യുവാവ് അഞ്ചൽ പൊലീസിന്‍റെ പിടിയിലായി. കരവാളൂർ മാത്ര സ്വദേശി സനോജാണ് പിടിയിലായത്. അഞ്ചൽ സെന്‍റ് മേരീസ് കത്തോലിക്ക പള്ളിയുടെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് ഇയാൾ മോഷണം നടത്തിയിരുന്നു. അൾത്താരക്കകത്തും ബാൽക്കണിയിലും സ്ഥാപിച്ചിരുന്ന വഞ്ചി പൊളിച്ച് മോഷണം നടത്തിയതായി പൊലീസിനോട് പറഞ്ഞു.
ആരാധനാലയങ്ങളില്‍ മോഷണം നടത്തുന്ന യുവാവ് പിടിയില്‍
അഞ്ചൽ സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയുടെ വാതിൽ കുത്തിപ്പൊളിച്ച് അകത്ത് കടന്ന് ഇയാൾ മോഷണം നടത്തിയിരുന്നു. കരവാളൂർ മാത്ര സ്വദേശി സനോജാണ് പിടിയിലായത്.
ആരാധനാലയങ്ങളില്‍ മോഷണം നടത്തുന്ന യുവാവ് പിടിയില്‍
അഞ്ചൽ പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി നിരവധി മോഷണ കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചയാളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.