പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ജീവപര്യന്തം തടവ് - imprisonment
ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജി. വേദപതക്കാണ് പ്രതി സഞ്ജയ് രംഗ്‌നാഥ് ഹവാരെക്ക് (26) ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. ജി. വേദപതക്കാണ് പ്രതി സഞ്ജയ് രംഗ്‌നാഥ് ഹവാരെക്ക് (26) ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. 2015 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതി രണ്ടു തവണ 17കാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതെന്നാണ് കേസ്. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്റ്റ്, ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.