മുംബൈ: കൊവിഡ്-19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ലോക് ഡൗണ്‍ നീട്ടിയതില്‍ മനം മടുത്ത് പുരോഹിതന്‍ ആത്മഹത്യ ചെയ്തു. 35 കാരനായ കൃഷ്ണ പ്രസാദ് പൂജാരിയാണ് ആത്മഹത്യ ചെയ്തത്. സബര്‍ബന്‍ കാന്തിവലിയിലായിരുന്നു പൂജാരി താമസിച്ചിരുന്നത്.
ലോക് ഡൗണ്‍ നീട്ടി; പുരോഹിതന്‍ ആത്മഹത്യ ചെയ്തു - ആത്മഹത്യ
കര്‍ണ്ണാടക ഉടുപ്പി സ്വദേശി കൃഷ്ണ പ്രസാദ് പൂജാരിയാണ് ആത്മഹത്യ ചെയ്തത്. സബര്‍ബന്‍ കാന്തിവലിയിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. ദുര്‍ഗ മേത്ത ക്ഷേത്രത്തിനടുത്തായി പുരോഹിതനായി ജോലി ചെയ്യുകയായിരുന്നു കൃഷ്ണ പ്രസാദ് പൂജാരി.
ലോക് ഡൗണ്‍ നീട്ടി; പുരോഹിതന്‍ ആത്മഹത്യ ചെയ്തു
ഏപ്രില്‍ 14ന് ലോക് ഡൗണ്‍ പിന്‍വലിച്ചാലുടന്‍ നാട്ടിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു പൂജാരി. ഇതിനിടെയാണ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക് ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയതായി പ്രഖ്യാപിച്ചത്. പിന്നാലെ ഇയ്യാൾ വീടിന്‍റെ അടുക്കളയില്‍ തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് അന്വേഷണം തുടങ്ങി.
Last Updated : Apr 15, 2020, 2:49 PM IST